KeralaLatest NewsNews

യതീഷ് ചന്ദ്രയുടെ ഏത്തമിടീപ്പിക്കല്‍ ; പൊലീസ് മേധാവി വിശദീകരണം തേടി

കണ്ണൂര്‍: വിലക്ക് ലംഘിച്ച് കണ്ണൂര്‍ അഴീക്കലില്‍ പുറത്തിറങ്ങിയവരെക്കൊണ്ട് കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ച സംഭവത്തില്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചു. നിരന്തരമായി ആവശ്യപ്പെട്ടിട്ടും മര്യാദയോടെ കാര്യങ്ങള്‍ പറയുമ്പോള്‍ ആളുകള്‍ അനുസരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ വേണ്ടിയാണ് താന്‍ അത്തരമൊരു നടപടി സ്വകീരിച്ചതെന്നാണ് യതീഷ് ചന്ദ്രയുടെ പ്രതികരണം.

അദ്ദേഹത്തിന്റെ സംഘത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ആളുകളെ ഏത്തമിടീപ്പിക്കുന്ന വിഡിയോ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടത്. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരായാല്‍ പോലും മാന്യമായ ഇടപെടല്‍ വേണമെന്ന് പൊലീസിന് കര്‍ശ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് യതീഷ് ചന്ദ്ര ഏത്തമിടീക്കല്‍ പോലുള്ള ശിക്ഷാ നടപടിക്ക് മുതിര്‍ന്നത്. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ നഗര- ഗ്രാമപ്രദേശങ്ങളിലെല്ലാം എസ്പിയുടെ നേതൃത്വത്തില്‍ ദിവസവും പരിശോധന നടത്തുന്നുണ്ട്. എന്തായാലും യതീഷ് ചന്ദ്രയുടെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button