USALatest NewsNewsInternational

കോവിഡ് 19 ബാധിച്ച്  പി​ഞ്ച് കുഞ്ഞിന് ദാരുണാന്ത്യം 

വാ​ഷിം​ഗ്ട​ൺ: കൊവിഡ് 19(കൊ​റോ​ണ വൈ​റ​സ്) ബാധിച്ച്  പി​ഞ്ച് കുഞ്ഞിന് ദാരുണാന്ത്യം.  അമേരിക്കയിൽ  ​ ​ഇല്ലി​നോ​യി​ലെ ചി​ക്കോ​ഗോ​യിൽ   ഒ​രു​വ​യ​സി​ൽ താ​ഴെ മാത്രം പ്രായമുള്ള കുട്ടിയാണ് ശനിയാഴ്ച മരിച്ചത്.  ആദ്യമായാണ് ഒരു കു​ഞ്ഞ് കൊവിഡ് ബാധിച്ച് മ​രി​ക്കു​ന്ന​ത്.  സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഇ​ല്ലി​നോ​യി​സ് ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

Also read : കോവിഡ് 19 വൈറസ് ആദ്യം ബാധിച്ച ചൈ​ന​യി​ലെ വു​ഹാ​ൻ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്

കാ​ലി​ഫോ​ർ​ണി​യ​യി​ൽ   ക​ഴി​ഞ്ഞ ആ​ഴ്ച കൊവിഡ് ബാധിച്ച്  കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ചി​രു​ന്നു. ഫ്രാ​ൻ​സി​ൽ 16 വ​യ​സു​ള്ള പെ​ൺ‌​കു​ട്ടി​യും മരണപ്പെട്ടിരുന്നു.  പ്രാ​യ​മാ​യ​വ​രേ​യും മ​റ്റ് രോ​ഗ​ങ്ങ​ളു​ള്ള​വ​രെ​യു​മാ​ണ് വൈ​റ​സ് മാ​ര​ക​മാ​യി ബാ​ധി​ക്കു​ന്ന​തെ​ന്ന് നി​ര​വ​ധി പ​ഠ​ന​ങ്ങ​ൾ‌ ഇ​തി​ന​കം ക​ണ്ടെ​ത്തി​യി​രു​ന്നു.

അമേരിക്കയിൽ കൊവിഡ് 19 ശക്തമായി തന്നെ വ്യാപിക്കുകയാണ്,19,302 പു​തി​യ കേ​സു​ക​ളാ​ണ് ശ​നി​യാ​ഴ്ച മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇതോടെ വൈറസ്  ബാ​ധി​ത​രു​ടെ എ​ണ്ണം 123,428 ആ​യി. ഇ​ന്ന​ലെ ഒ​റ്റ​ദി​വ​സം 515പേർ മരിച്ചതോടെ വൈറസ്  ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,211 ആ​യി ഉ​യ​ർ​ന്നു. ന്യൂ​യോ​ർ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മരണം സംഭവിച്ചിരിക്കുന്നത്.  ശ​നി​യാ​ഴ്ച 277 പേ​ർ മ​രി​ച്ചു. 7,131 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close