KeralaLatest NewsNews

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ലോക്ക് ഡൗണ്‍ നിബന്ധന ലംഘിച്ചു അതിഥി തൊഴിലാളികളുടെ പ്രതിഷേധം : ഒരാള്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയം ജില്ലയിലെ പായിപ്പാടില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ലോക്ക് ഡൗണ്‍ നിബന്ധന ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഒരാള്‍ അറസ്റ്റിലായി. പായിപ്പാട് ജംഗ്ഷനില്‍ ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവത്തിലാണ് ഒരാള്‍ അറസ്റ്റിലായത്. പശ്ചിമ ബംഗാള്‍ സ്വദേശി മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. ആളുകള്‍ കൂട്ടമായെത്താന്‍ ഫോണിലൂടെ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.

Read Also : പായിപ്പാട് അരമണിക്കൂറിനുള്ളില്‍ സംഘടിച്ചത് 3000 പേര്‍ : നടന്നിട്ടുള്ളത് വ്യക്തമായ ഗൂഢാലോചന : സംഭവത്തിനു പിന്നില്‍ ബാഹ്യ ഇടപെടലുകള്‍ : പുറത്ത് വന്നത് ഏറെ നിര്‍ണായക വിവരങ്ങള്‍

ഞായറാഴ്ച രാവിലെ മുതല്‍ വിവിധ ക്യാമ്പുകളില്‍ സംഘടിച്ച മൂവായിരത്തിലേറെ വരുന്ന തൊഴിലാളികളാണ് 11.45നു പായിപ്പാട് ജംഗ്ഷനിലേക്കു പ്രകടനമായി എത്തിയത്. പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന സൂചനയെ തുടര്‍ന്നു ജില്ലാ പോലീസ് മേധാവി ജി.ജയ്‌ദേവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ആഹാര സാധനങ്ങളും വെള്ളവും എത്തിക്കുക, പശ്ചിമ ബംഗാളിലേക്കു പോകാന്‍ ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button