Latest NewsFootballNewsSports

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്ത് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഗവണ്മെന്റിനെ സഹായിക്കേണ്ട സമയമാണ് ഇപ്പോള്‍, എല്ലാവരും ഒരുമിച്ച് നിന്നും പരസ്പരം സഹായങ്ങള്‍ ചെയ്തും പ്രതിസന്ധിയെ മറികടക്കണം’ എന്ന് എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

താരങ്ങള്‍ വ്യക്തിപരമായും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നുണ്ടെന്നും. എഐഎഫ്എഫിന്റെ എല്ലാ തൊഴിലാളുകളും ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം ആണ് ചെയ്യുന്നത് എന്നും അദ്ദേഹം അറിയിച്ചു. അനിശ്ചിതകാലത്തേക്ക് രാജ്യത്ത് ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിര്‍ത്തിവച്ചിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close