KeralaLatest NewsNews

യൂട്യൂബ് നോക്കി ചാരായം വാറ്റിയയാള്‍ പിടിയില്‍

കൊല്ലം• ,ലോക്ക്ഡൗണിനെത്തുടര്‍ന്ന് മദ്യഷോപ്പുകളും ബാറുകളും അടച്ചതോടെ മദ്യം ലഭിക്കാത്ത സാഹചര്യത്തില്‍യൂട്യൂബ് നോക്കി വീട്ടില്‍ ചാരായം വാറ്റിയ യുവാവ് പിടിയില്‍. കൊല്ലം കുണ്ടറ കേരളപുരം പൂജപ്പുര ക്ഷേത്രത്തിനുസമീപം ഗൗരിവിലാസത്തില്‍ ചന്ദ്രലാല്‍ (ലാലു-37) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ പിടിയിലായത്.

മൂന്നുദിവസം മുന്‍പാണ് ഇയാള്‍ യൂട്യൂബ് വീഡിയോയുടെ സഹായത്തോടെയാണ് വീട്ടില്‍ ചാരായം വാറ്റിയത്. ഭാര്യയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമായിരുന്നു വാറ്റ്. പ്രദേശത്ത് ചാരായം സുലഭമാണെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.

നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ യൂട്യൂബ് വീഡിയോ കണ്ടാണ് വാറ്റുപകരണങ്ങള്‍ നിര്‍മ്മിച്ചതും ചാരായം വാറ്റിയതുമെന്ന് പോലീസിനോട് പറഞ്ഞു. വാറ്റിയെടുത്ത ഒരു ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും ചന്ദ്രലാലിന്റെ വീട്ടില്‍നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button