Latest NewsNewsIndia

രണ്ട് ഡോക്ടര്‍മാര്‍ക്ക് കോവിഡ്-19 പോസിറ്റീവ്‌

ന്യൂഡല്‍ഹി•ഡല്‍ഹി സഫ്ദർജംഗ് ആശുപത്രിയിലെ രണ്ട് റെസിഡന്റ് ഡോക്ടർമാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇവരിൽ ഒരാൾ കോവിഡ് -19 യൂണിറ്റിൽ പോസ്റ്റ് ചെയ്ത ഒരു പുരുഷ ഡോക്ടറാണ്, മറ്റൊരാൾ ബയോകെമിസ്ട്രി വിഭാഗത്തിലെ മൂന്നാം വർഷ വനിതാ പിജി വിദ്യാർത്ഥിനിയാണ്. ഇവര്‍ക്ക് വിദേശ യാത്രാ ചരിതമുണ്ട്.

ഇരുവരും കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു.. അവരുടെ പരിശോധനാ ഫലങ്ങൾ രണ്ട് ദിവസം മുന്‍പാണ് പോസിറ്റീവായത്. സഫ്ദർജംഗ് ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ ഇരുവരും ചികിത്സയിലാണ്.

അവരുമായി സമ്പർക്കം പുലർത്തിയിരുന്ന എല്ലാ ഡോക്ടര്‍മാരെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി. ഇതുവരെ, ഇവരിലൊന്നും കൊറോണ കൊറോണ വൈറസ് അണുബാധയ്ക്ക് പോസിറ്റീവ് ഫലം ലഭിച്ചിട്ടില്ല. എല്ലാവരോടും അവരുടെ ആരോഗ്യം നിരീക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 1,637 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 38 പേർ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button