Latest NewsNewsInternational

ലോകരാഷ്ട്രങ്ങള്‍ വന്‍ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങുമ്പോള്‍ ഇന്ത്യയും ചൈനയും രക്ഷപ്പെടും : റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎന്‍

ന്യുയോര്‍ക്ക്: കോവിഡ്-19 നു പിന്നാലെ ലോകരാഷ്ട്രങ്ങള്‍ വന്‍ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങുമ്പോള്‍ ഇന്ത്യയും ചൈനയും രക്ഷപ്പെടും, റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎന്‍. കോവിഡിനെ തുടര്‍ന്ന് ലക്ഷം കോടി ഡോളറിന്റെ നഷ്ടമാകും വികസിത രാഷ്ട്രങ്ങള്‍ക്കുള്‍പ്പെടെയുണ്ടാകുക. ഇത് ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും വികസ്വര രാഷ്ട്രങ്ങളിലാണ് ജീവിക്കുന്നത്. കൊറോണ പ്രതിസന്ധിയില്‍നിന്ന് രാജ്യങ്ങളെ രക്ഷിക്കാന്‍ 2.5 ലക്ഷം കോടി ഡോളറിന്റെ രക്ഷാ പാക്കേജ് ആവശ്യമായിവരുമെന്നും യു.എന്‍ വ്യക്തമാക്കി.

Read also : മരണ താണ്ഡവമാടി കോവിഡ് പിന്‍വാങ്ങിയാലും ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ നേരിടാന്‍ പോകുന്നത് ഈ ഭീഷണി

ചരക്ക് കയറ്റുമതിയെ ആശ്രയിച്ചുകഴിയുന്ന രാജ്യങ്ങള്‍ക്ക് രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം കോടി ഡോളര്‍ മുതല്‍ മൂന്നു ലക്ഷം കോടി ഡോളര്‍വരെ കുറവുണ്ടാകാം.അതേസമയം, ലോകത്തുണ്ടാകാനിടയുള്ള സാമൂഹികവും സാമ്ബത്തികവും ധനപരവുമായ പ്രശ്‌നങ്ങളെ നേരിടുന്നതിന് 5 ലക്ഷം കോടി ഡോളര്‍ ചെലവിടാന്‍ ജി-20 കൂട്ടായ്മയുടെ നേതാക്കള്‍ വിഡിയോ കോണ്‍ഫറന്‍സിംഗ് ഉച്ചകോടിയില്‍ തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button