USALatest NewsNewsInternational

ബേസ്ബോള്‍ പരിശീലകന്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു

ന്യൂജെഴ്സി: കൊറോണ വൈറസ് ബാധിച്ച് തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം ന്യൂജെഴ്സി ഹൈസ്കൂള്‍ ബേസ്ബോള്‍ പരിശീലകന്‍ ബെന്‍ ലുഡെറര്‍ (30) മരിച്ചു.

ബെര്‍ഗന്‍ കൗണ്ടിയിലെ ക്ലിഫ്സൈഡ് പാര്‍ക്ക് സ്‌കൂള്‍ ഡിസ്ട്രിക്റ്റിലെ അദ്ധ്യാപകനും വാഴ്സിറ്റി ബേസ്ബോള്‍ പരിശീലകനുമായ ബെന്‍ ലുഡെറര്‍ കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

ഓക്സിജന്‍ ഉപയോഗിച്ച ഇയാളെ ആന്‍റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും നല്‍കി വീട്ടിലേക്ക് അയച്ചതായി കുടുംബം ചൊവ്വാഴ്ച പ്രാദേശിക വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. തിങ്കളാഴ്ച മരണം സംഭവിക്കുകയും ചെയ്തു.

ബെന്‍ ലുഡെറര്‍ ഡോണ്‍ ബോസ്കോ പ്രെപ്പ് ബേസ്ബോള്‍ ടീമിലെ അംഗമായിരുന്നു. പിന്നീട് ന്യൂയോര്‍ക്ക് പഗ്കീപ്സിയിലെ മാരിസ്റ്റ് കോളേജിനായി കളിച്ചു. അദ്ദേഹത്തിന്‍റെ നിരവധി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഗവര്‍ണറും ഈ ആഴ്ച സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.

‘യുവ ബേസ്ബോള്‍ പരിശീലകനായ ബെന്‍ ലുഡെററുടെ മരണത്തില്‍ ദുഃഖിതനാണ്. കളിയോടുള്ള ഇഷ്ടം കളിക്കാരെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചു,’ ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി ട്വിറ്ററില്‍ കുറിച്ചു. കൊറോണ വൈറസ് മറ്റൊരു ന്യൂജേഴ്സിയനെ ഞങ്ങളില്‍ നിന്ന് വളരെ വേഗം എടുത്തു. ഞങ്ങളുടെ ഹൃദയം അവന്‍റെ പ്രിയപ്പെട്ടവരോടും കളിക്കാരോടും എന്നും ഉണ്ടാകും.’ അദ്ദേഹം പറഞ്ഞു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button