Latest NewsNewsIndiaTechnology

ഇന്ത്യയുടെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ടിക് ടോക്കും, നൂറു കോടിയുടെ സഹായം

ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കൊപ്പം പങ്കു ചേർന്ന് പ്രമുഖ സോഷ്യൽ മീഡിയ ആപ്പായി ടിക് ടോക്.യുടെ സഹായം അനുവദിച്ചു. ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 4 ലക്ഷം സുരക്ഷാ വസ്ത്രങ്ങളും രണ്ട് ലക്ഷം മാസ്‌കുകളുമാണ് സംഭാവന ആയി നൽകിയത്, ഇതിന്റെ ആദ്യ ബാച്ച് സ്യൂട്ടുകള്‍ ഇന്ന് രാവിലെ എത്തിയിരുന്നു. ബാക്കിയുള്ളവയും ഉടന്‍ തന്നെ എത്തും. 100കോടി രൂപയുടെ സഹായമാണ് ഇപ്പോൾ ടിക് ടോക്ക് നൽകിയിരിക്കുന്നത്.

Also read : രാജ്യത്ത് വരാനിരിക്കുന്നത് അതിനിര്‍ണായക ദിനങ്ങള്‍ നിസാമുദ്ദീന്‍ ഹോട്ട്സ്പോട്ടായ മാറിയതോടെ ലോക് ഡൗണ്‍ നീട്ടുമോ എന്ന കാര്യത്തിലും പ്രതികരണമറിയിച്ച് കേന്ദ്രം

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ പിന്തുണയോടെ, നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്ന സുരക്ഷാ വസ്ത്രങ്ങളും മാസ്‌കുകളും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കൈമാറുന്നതായും, ഇക്കാര്യത്തില്‍ ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് നന്ദി പറയുന്നായും മന്ത്രി സ്മൃതി ഇറാനിക്ക് അയച്ച കത്തില്‍ ടിക്ക് ടോക്ക് വ്യക്തമാക്കി. പ്രതിരോധ നടപടി എന്ന നിലയില്‍ പൗരന്മാര്‍ സാമൂഹിക അകലം പാലിക്കുകയും വീട്ടില്‍ തന്നെ തുടരുകയും ചെയ്യുന്നു. ഒപ്പം നമ്മളെല്ലാം സുരക്ഷിതരായിരിക്കുവാന്‍ ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുന്നുവെന്നും ടിക്ക് ടോക്ക് പ്രസ്താവനയിലൂടെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button