Latest NewsKeralaNews

ഡോക്ടറുടെ കുറിപ്പോടെ മദ്യം നൽകാം : സർക്കാരിന് തിരിച്ചടി

കൊച്ചി : ഡോക്ടറുടെ കുറിപ്പോടെ മദ്യം നൽകാമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടി. ഉത്തരവ് കേരള ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തു.ബെവ്കോ എംഡി പുറപ്പെടുവിച്ച ഉത്തരവും ഇതോടൊപ്പം സ്റ്റേ ചെയ്തിട്ടുണ്ട്. സർക്കാരിന് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഒരാഴ്ച സമയം അനുവദിച്ചു. സ്റ്റേ ചെയ്താൽ കൂടുതൽ പേർ മരിക്കുമെന്ന വാദം തള്ളി. ഉത്തരവിന്റ പ്രസക്തിയിൽ സംശയം ഉന്നയിച്ച കോടതി സർക്കാരിനെ വാക്കാൽ വിമർശിച്ചു. ഡോക്ടർമാർ കുറിച്ച് നൽകില്ലെങ്കിൽ ഈ ഉത്തരവിന്റെ പ്രസക്തിയെന്തെന്നു കോടതി ചോദിച്ചു.

ഡോക്ടറുടെ കുറിപ്പടി പ്രകാരം ഒരാൾക്ക് ആഴ്ചയിൽ മൂന്ന് ലിറ്റർ മദ്യം ലഭ്യമാക്കാമെന്ന സർക്കാരിന്റെ ഉത്തരവിനെതിരെ ടിഎൻ പ്രതാപൻ ആണ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയും സമീപിച്ചതോടെ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. സർക്കാർ ഉത്തരവ് യുക്തിരഹിതമാണ്, ഡോക്ടർമാരെ അ‌വഹേളിക്കുന്നതിന് തുല്യമാണ് ഉത്തരവ്, മദ്യാസക്തി ഉള്ളവർക്ക് ചികിത്സലഭ്യമാക്കുകയാണ് വേണ്ടത്, മദ്യം എത്തിച്ചു നൽകുക എന്നതല്ല അ‌തിനുള്ള പരിഹാരം തുടങ്ങിയ വാദങ്ങൾ അ‌ംഗീകരിച്ചാണ് കോടതി വിധി പറഞ്ഞത്.

Also read : രാജ്യത്ത് വരാനിരിക്കുന്നത് അതിനിര്‍ണായക ദിനങ്ങള്‍ നിസാമുദ്ദീന്‍ ഹോട്ട്സ്പോട്ടായ മാറിയതോടെ ലോക് ഡൗണ്‍ നീട്ടുമോ എന്ന കാര്യത്തിലും പ്രതികരണമറിയിച്ച് കേന്ദ്രം

ലോക്ഡൗണിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ആറു പേർ ആത്മഹത്യ ചെയ്തതോടെയാണ് മദ്യവിതരണം അ‌നുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. പിൻമാറ്റ ലക്ഷണമുണ്ടെന്നും മദ്യം നൽകാമെന്നും വ്യക്തമാക്കുന്ന ​സർക്കാർ ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവർക്ക് എക്​സൈസ് ഓഫീസുകളിൽ നിന്ന് പാസ് അ‌നുവദിക്കാനാണ് തീരുമാനിച്ചത്. ഇതോടൊപ്പം പാസ് ഉള്ളവർക്ക് ജീവനക്കാർ വീട്ടിൽ മദ്യം എത്തിച്ചു നൽകുകയും സർവീസ് ചാർജായി നൂറു രൂപ ഈടാക്കുകയും ചെയ്യാമെന്ന് ബെവ്കോ മാർഗനിർദേശവും പുറത്തിറക്കിയിരുന്നു. ഈ രണ്ട് ഉത്തരവുകളുമാണ് ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്.

അതേസമയം മ​ദ്യം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നമെന്നു വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത​യ​ച്ചു. മ​ദ്യം വീ​ട്ടി​ലെ​ത്തി​ക്കാ​നോ വി​ത​ര​ണം ചെ​യ്യാ​നോ ഉ​ള്ള ഇ​ള​വ് ഈ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ പറഞ്ഞിട്ടില്ല. കൊവിഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഇ​ത്ത​രം ന​ട​പ​ടി​കൾ, ഇ​ത് അ​നു​വ​ദി​ക്ക​രു​തെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെടുന്നു. കേ​ര​ള​ത്തെ കൂ​ടാ​തെ മേ​ഘാ​ല​യ​വും മ​ദ്യം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്രം ക​ത്ത​യ​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button