Latest NewsIndia

ലോ​ക്ക്ഡൗ​​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി സം​സ്ഥാ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ല്ല: ആശങ്ക അറിയിച്ച് കേ​ന്ദ്രം

ചി​ല സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കി​യ ലോ​ക്ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ സം​സ്ഥാ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്രം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ അജയ്ഭല്ലയാ​ണ് സം​സ്ഥാ​ന​ങ്ങ​ളെ വി​മ​ര്‍​ശി​ച്ച്‌ രം​ഗ​ത്തെ​ത്തി​യ​ത്.ചി​ല സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊറോണ പരി​ശോ​ധ​ന​ക്കെ​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ഒരുകൂട്ടം ആൾക്കാർ ക​ല്ലെ​റി​ഞ്ഞോ​ടി​ച്ചു

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക എ​ന്ന ഓ​ര്‍​മ​പ്പെ​ടു​ത്ത​ലോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്ത് സ​ന്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. മാ​ര്‍​ച്ച്‌ 24നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പ​നം. ദു​ര​ന്ത നി​വാ​ര​ണ ച​ട്ടം 2005 പ്ര​കാ​രം കേ​ന്ദ്രം ന​ല്കി​യ നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്ക​ണ​മൈ​ന്നും ഇ​നി ഇ​ത്ത​രം ലം​ഘ​ന​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഓ​ര്‍​മി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button