Latest NewsIndia

3 ദിവസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കൊല്‍ക്കത്ത: ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടായ സംഭവത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ജ​ഗദീപ് ധന്‍കര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ബംഗാള്‍ ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും നേരിട്ടെത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

തിങ്കളാഴ്ച നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.നദ്ദയ്ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ബംഗാള്‍ ലോക്കല്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ സംഭവം വിലയിരുത്താന്‍ ഡിസംബര്‍ 19 നും 20നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുമെന്ന് സൂചനയുണ്ട്. ഇത് കൂടാതെ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ വരുമ്പോള്‍ പോലീസ് ഒരുക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. എന്നാല്‍ നദ്ദയ്ക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ ഇത് പാലിക്കപ്പെട്ടില്ല. പോലീസ് നോക്കു കുത്തികളാവുന്നതാണ് അവിടെ കാണാനായത്. ബി ജെ പി ദേശീയ പ്രസിഡന്റിന്റെ യാത്ര സംബന്ധിച്ച്‌ സര്‍ക്കാരിനും ലോക്കല്‍ പൊലീസിനും നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നതാണെന്നും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

read also: രാജസ്ഥാനിലും കോണ്‍ഗ്രസിന് തിരിച്ചടി; രണ്ട് എംഎല്‍മാര്‍ ഗെഹ്‌ലോട്ട് സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചു

മമത സര്‍ക്കാരിന്റെ ഭരണ തകര്‍ച്ചയാണിത്. മമത ബാനര്‍ജിക്ക് ഭരണഘടനയെ എതിര്‍ക്കാന്‍ കഴിയില്ലെന്നും മാനിക്കണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കേന്ദ്ര നേതാക്കള്‍ക്കടക്കം പരിക്കും സംഭവിച്ചിട്ടുണ്ട്. വന്‍ സുരക്ഷാ വീഴ്ചയാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലെ ബിജെപി നേതാക്കളെ കാണാനെത്തിയപ്പോഴാണ് നദ്ദയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്.

ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രാമദ്ധ്യേ നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. നദ്ദയൊടൊപ്പം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button