Latest NewsNewsKuwaitGulf

കോ​വി​ഡ് 19 : ഗൾഫ് രാജ്യത്ത് വൈറസ് ബാധിതരായ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം വർദ്ധിക്കുന്നു

കുവൈറ്റ് സിറ്റി : കൊവിഡ് 19 വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം കുവൈറ്റിൽ വർദ്ധിക്കുന്നു. ​കഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ, 14 ഇ​ന്ത്യ​ക്കാ​രിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇ​തോ​ടെ  കൊ​വിഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 74ആ​യി ഉയർന്നു. അതോടൊപ്പം തന്നെ രാജ്യത്തെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 342 ആ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Also read : ലോക്ഡൗണ്‍ പിന്‍വലിയ്ക്കല്‍ : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ : ലോക്ഡൗണ്‍ നീട്ടില്ലെന്ന ഉറപ്പല്ല പ്രധാനമന്ത്രി നല്‍കിയതെന്നും മുഖ്യമന്ത്രി

പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാര്‍ക്കു പുറമെ അഞ്ചു സ്വദേശികള്‍ക്കും ഒരു ഫിലിപ്പൈന്‍ പൗരന്‍, നാല് ബംഗ്ലാദേശ് പൗരന്മാര്‍, ഒരു ഈജിപ്ത് പൗരന്‍ എന്നിവരിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. രോഗമുക്തരായവരുടെ എണ്ണം 81 ആയി. നിലവില്‍ 261 പേരാണ് ചികിത്സയിലുള്ളത്. പതിനഞ്ചു പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

വൈറസ് വ്യാപനം തടയുവാനായി ശക്തമായ പ്രതിരോധ നടപടികളാണ് കുവൈറ്റ് ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്ന​ത്. ജ​ലീ​ബ്, മ​ഹ​ബൂ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം പ്ര​ത്യേ​ക​സേ​ന ഏ​റ്റെ​ടു​ത്തു. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലൊക്കെ നിരവധി പേർക്ക് കൊവിഡ് ബാധ സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button