Latest NewsNewsIndiaInternational

കോവിഡ് 19 പ്രതിരോധം : ഇന്ത്യക്ക് അടിയന്തര സാമ്പത്തിക സഹായവുമായി ലോക ബാങ്ക്

വാഷിംഗ്ടണ്‍: കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾക്കായി, ഇന്ത്യക്ക് അടിയന്തര സാമ്പത്തിക സഹായം നൽകാനൊരുങ്ങി ലോക ബാങ്ക്..രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്ന സാഹചര്യത്തിലാണ് ഇന്ത്യക്ക് 100 കോടി ഡോളറിന്റെ (7500 കോടി രൂപ സാമ്പത്തിക സഹായത്തിന് ലോകബാങ്ക് അനുമതി നല്‍കിയത്. രോഗ നിര്‍ണയം, പരിശോധന, ഐസൊലേഷന്‍, ലാബോറട്ടറി, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള എന്നിവ ഒരുക്കാനാണ് സഹായം നൽകിയതെന്ന് ലോകബാങ്ക് അധികൃതര്‍ അറിയിച്ചു. ലോകരാജ്യങ്ങള്‍ക്കുള്ള 1.9 ബില്ല്യണ്‍ ഡോളറിന്റെ ആദ്യഘട്ട സാമ്പത്തിക സഹായത്തിനാണ് ലോകബാങ്ക് തുടക്കമിട്ടിരിക്കുന്നത്.  25 രാജ്യങ്ങളെയാണ് സഹായിക്കുക. 40 രാജ്യങ്ങള്‍ക്കുള്ള സഹായത്തിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.

Also read : ലോക് ഡൗണിനോട് രാജ്യം നന്നായി പ്രതികരിച്ചു, സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവ് ; ലോകം ഇന്ത്യയെ മാതൃകയാക്കുന്നു : പ്രധാനമന്ത്രി

ഇന്ത്യക്കാണ് ഏറ്റവും വലിയ സഹായത്തിന് അനുമതി ലഭിച്ചത്. പാകിസ്ഥാന് 20 കോടി രണ്ട് കോടി ഡോളര്‍, അഫ്ഗാന് 10 കോടി ഡോളര്‍, ശ്രീലങ്ക 12.8 കോടി ഡോളര്‍, മാല്‍ഡിവ്‌സ് 7 കോടി ഡോളര്‍ എന്നിങ്ങനെ സാമ്പത്തിക സഹായം നല്‍കി. വരുന്ന 15 ദിവസങ്ങളില്‍ 160 ബില്ല്യണ്‍ ഡോളര്‍ സഹായം നല്‍കുമെന്നും ലോകബാങ്ക് അറിയിച്ചു. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കാനാണ് ലോകബാങ്ക് അടുത്ത ഘട്ടത്തില്‍ സഹായം നൽകുക. കസ്വര രാജ്യങ്ങളില്‍ കൊവിഡിനെ നേരിടാനും സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനുമാണ് സഹായം നല്‍കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button