Latest NewsKeralaNews

ഐസൊലേഷനില്‍ നിന്നും മുങ്ങി കനാലിൽ ചാടി നീന്തി രക്ഷപ്പെട്ടു; മണിക്കൂറുകളോളം പോലീസിനെ വട്ടംകറക്കി യുവാവ്

കൊല്ലം: ഐസൊലേഷനില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ സാഹസികമായി പിടികൂടി പോലീസ്. തിരുനെല്‍വേലി സ്വദേശി തങ്കനാ(45)ണ് എംവിഎം ആശുപത്രിയിലെ ഐസൊലേഷനില്‍ നിന്നും മുങ്ങിയത്. കനാലിലൂടെ രക്ഷപ്പെടാനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. വാഴപ്പാറയില്‍ നിന്നു നീന്തി പത്തനംതിട്ട കലഞ്ഞൂര്‍ പാലമലയിലെ ഭാര്യാവീട്ടിലെത്തി രക്ഷപ്പെടാനായിരുന്നു ശ്രമിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ താഴത്തെ നിലയിലേക്കു പോയ തക്കത്തിനു പുറത്തിരുന്ന ബൈക്കെടുത്താണ് ഇയാള്‍ രക്ഷപ്പെട്ടത്. പിന്നീട് വാഴപ്പാറയിലെ നീര്‍പ്പാലത്തിനു സമീപത്ത് ബൈക്ക് ഉപേക്ഷിച്ചു കാട്ടിലേക്ക് ചാടി.

Read also: ബാല്‍ക്കണിയിലെത്തി കൈയടിക്കാന്‍​ ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഡ്രമ്മുകളുമായി തെരുവിലെത്തി; അവര്‍ വീടു കത്തിക്കില്ലെന്ന്​ പ്രതീക്ഷിക്കാമെന്ന് റാവത്ത്​

ഉച്ചയ്ക്ക് ഒരു മണിയോടെ കെഐപി പ്രധാന കനാലിലൂടെ ഒരാള്‍ നീന്തുന്നതു ശ്രദ്ധയില്‍പെട്ട നാട്ടുകാരനാണ് പോലീസിൽ വിവരം അറിയിച്ചത്. പനി ബാധിച്ചിരുന്നതിനാല്‍ ആളുകൾ ഇയാളെ പിടികൂടാനും ഭയപ്പെട്ടു. പോലീസും നാട്ടുകാരും 108 ആംബുലന്‍സ് വരുത്തി പാടുപെട്ടാണ് വീണ്ടും ഐസൊലേഷന്‍ സെന്ററിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button