KeralaLatest News

പച്ച ഷര്‍ട്ടും ചുവപ്പ് അടിവസ്ത്രവും ധരിച്ച അജ്ഞാത രൂപം: രാത്രി പുറത്തിറങ്ങാനാവാതെ നാട്ടുകാര്‍

കുന്നംകുളം: ബ്ലാക്ക് മാന്‍ ഭീതിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി കുന്നംകുളത്തും പരിസരങ്ങളിലും അജ്ഞാത രൂപത്തിന്റെ വിളയാട്ടം.രാത്രി പതിനൊന്നിനും പുലര്‍ച്ചെ രണ്ട് മണിക്കും ഇടയിലാണ് അജ്ഞാത രൂപം പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രി പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ അടുപ്പുട്ടി സ്വദേശി കല്ലാറ്റുപറമ്പില്‍ മോഹനന്‍ കറുത്ത രൂപത്തെ കണ്ട് തളര്‍ന്നു വീണിരുന്നു.

കാണിപ്പയ്യൂര്‍ അന്നംകുളങ്ങര ക്ഷേത്രം, ചൊവ്വന്നൂര്‍ ബ്ലോക്ക് റോഡ്, അടുപ്പുട്ടി, കക്കാട്, തിരുത്തിക്കാട്, ചിറ്റഞ്ഞൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ അജ്ഞാത രൂപത്തെ കണ്ടതായി ജനങ്ങള്‍ പറയുന്നത്.ഇത് മനുഷ്യനാണോ മൃഗമാണോ എന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. അജ്ഞാത രൂപം പ്രത്യക്ഷപ്പെട്ട് മറയുമ്പോള്‍ മോട്ടോര്‍ ബൈക്കിന്റെ ശബ്ദം കേള്‍ക്കാറുണ്ടെന്നും പ്രദേശവാസികളായ സ്ത്രീകള്‍ പറയുന്നു.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അജ്ഞാത രൂപത്തെ കുറിച്ച്‌ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൊലീസിനെയും കുഴപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ രാത്രിയില്‍ പുറത്തിറങ്ങിയാല്‍ നടപടിയെടുക്കുമെന്ന് കുന്നംകുളം പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. അജ്ഞാതനെ അന്വേഷിക്കാനെന്ന പേരില്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നവരുടെ പേരില്‍ കേസെടുക്കുമെന്ന് എ.സി.പി. ടി.എസ്.സിനോജ് അറിയിച്ചു.

ലോക് ഡൗണ്‍ ലംഘിച്ചു; റോഡിലിറങ്ങി നടക്കുകയായിരുന്ന രണ്ട് വയസ്സുകാരിയെ പോലീസ് പൊക്കി

പോലീസ് കൃത്യമായി കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അജ്ഞാതനെ കണ്ടെന്നു പറയുന്നവര്‍ക്ക് പോലീസിനെ വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സാഹചര്യം മുതലെടുത്ത് തെറ്റായ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരുടെ പേരില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എ.സി.പി. പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button