Latest NewsNewsIndia

മോദിയുടെ വിളക്കണക്കല്‍ ആഹ്വാനം : പ്രധാനമന്ത്രിയുടേത് ഒന്നും ആലോചിക്കാതെയുള്ള തീരുമാനം : ഗ്രിഡിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്ന് മുന്നറിയിപ്പുമായി ജയറാം രമേശ് : കെഎസ്ഇബി അറിയിപ്പ് നല്‍കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിളക്കണക്കല്‍ ആഹ്വാനം, ഗ്രിഡിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്ന് മുന്നറിയിപ്പ് . ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് 9 മിനിട്ട് ലൈറ്റുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം വൈദ്യുതി വിതരണത്തെ ബാധിച്ചേക്കാമെന്ന് ആശങ്ക. ഇത് ഊര്‍ജ്ജ രംഗത്ത് വലിയ വിഘാതം സൃഷ്ടിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് മുന്നറിയിപ്പ് നല്‍കി. രാജ്യം മുഴുവന്‍ വൈദ്യുതി വിളക്കുകള്‍ അണയ്ക്കുന്നത് വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഗിഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാമെന്ന് ഊര്‍ജ്ജവകുപ്പ് മന്ത്രി കൂടിയായിരുന്ന ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് പ്രതിരോധം : രാജ്യമെങ്ങും ഒറ്റക്കെട്ടായി വീണ്ടും പുതിയ പരിപാടിയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി : 130 കോടി ജനങ്ങളും പ്രകാശം തെളിയിക്കുന്ന ഈ പരിപാടിയില്‍ പങ്കാളികളാകണമെന്നം ആഹ്വാനം

ഏകദേശം മൂന്ന് ദശാബ്ദക്കാലം ഊര്‍ജ്ജമേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലയിലും ഊര്‍ജ്ജ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തും കണക്കിലെടുത്താണ് തന്റെ മുന്നറിയിപ്പെന്ന് ജയറാം രമേശ് ട്വിറ്ററില്‍ പറയുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് 9 മിനിട്ട് ലൈറ്റുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കുന്നത് ഗ്രിഡിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാം. ഇതിന്റെ സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിച്ചേക്കാം. ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

സമാനമായ ആശങ്കയാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരും പങ്കുവെച്ചത്. ഒന്‍പത് മിനിറ്റ് വിളക്കുകള്‍ അണയ്ക്കുന്നത് ഗ്രിഡിന്റെ പ്രവര്‍ത്തനം താളം തെറ്റാന്‍ ഇടയാക്കുമെന്ന് ശശി തരൂര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ എട്ടുമണിക്ക് ആരംഭിച്ച് 9.09 ന് അവസാനിക്കുന്ന നിലയില്‍ ലോഡ് ഷെഡ്ഡിങ്ങിനെ കുറിച്ച് വിവിധ വൈദ്യുതി ബോര്‍ഡുകള്‍ ആലോചിക്കുന്നതായും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഒരു കാര്യം കൂടി പ്രധാനമന്ത്രി മറന്നു എന്ന് പറഞ്ഞു കൊണ്ടാണ് ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button