Latest NewsNewsIndia

രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുന്നു : ലോക്ഡൗണ്‍ സംബന്ധിച്ചുള്ള തീരുമാനം : പുതിയ നിലപാട് എടുത്ത് കേന്ദ്രം ; അതീവ ജാഗ്രതയില്‍ കേന്ദ്രം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുന്നു . പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതനുസരിച്ച് 3374 പേരാണ് കോവിഡ് ബാധിതരായിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഔദ്യോഗിക കണക്ക് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലുള്ള രോഗികളുടെ എണ്ണം 3074 ആയി. ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം അഞ്ഞൂറോളം പുതിയ കോവിഡ് ബാധിതരാണ് സംസ്ഥാനത്ത് ഉണ്ടായത്. സ്ഥിതി അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന വിലയിരുത്തലും ആരോഗ്യ മന്ത്രാലയം പങ്കുവക്കുന്നുണ്ട്.

Read Also : രാഷ്ട്രീയവും മതവും നോക്കാതെ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ : ഇന്ന് രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് രാജ്യം ഒരുക്കുക പ്രതിരോധ ദീപ പ്രഭ

അതിനിടെ കൊവിഡില്‍ രാജ്യത്ത് മരണം 77 ആയി . കോവിഡ് രോഗ വ്യാപനത്തിന്റെ സ്ഥിതി വിലയിരുത്തിയാകും ലോക്ക് ഡൗണില്‍ തുടര്‍ തീരുമാനം ഉണ്ടാകുക. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിശദമായ വിലയിരുത്തല്‍ യോഗങ്ങളും വരും ദിവസങ്ങളില്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട് ഏപ്രില്‍ പത്ത് വരെ ഉള്ള രോഗവ്യാപന സാഹചര്യം വിലയിരുത്തി ലോക്ക് ഡൗണിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം.

കേന്ദ്രമന്ത്രിമാരുടെ പ്രത്യേക യോഗം നരേന്ദ്രമോദി വിളിച്ച് ചേര്‍ത്തിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ രംഗത്തെ വിദഗ്ധരും അടങ്ങുന്ന മറ്റൊരു യോഗവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button