Latest NewsNewsInternational

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു : മരണം 64,000 കവിഞ്ഞു : രോഗബാധിതര്‍ 12 ലക്ഷം

വാഷിംഗ്ടണ്‍: ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 12 ലക്ഷം പേര്‍ക്ക് ഇതിനോടകം തന്നെ രോഗം ബാധിച്ചു. മരണസംഖ്യ 64,000 പിന്നിട്ടു. അമേരിക്കയിലും സ്പെയിനിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഇന്നലെമാത്രം അമേരിക്കയില്‍ ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.

read also : കോവിഡ് 19 ; രണ്ടാഴ്ചയ്ക്കിടെ ഏഴ് ലക്ഷം പേരെ തൊഴിലുടമകള്‍ പിരിച്ചുവിട്ടു

അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങളില്‍ ഭൂരിഭാഗവും ന്യൂയോര്‍ക്കില്‍ നിന്നുള്ളതാണ്. 24 മണിക്കൂറിനുള്ളില്‍ അഞ്ഞൂറിലധികം പേര്‍ മരിച്ചു. രോഗികളെ കിടത്താന്‍ സ്ഥലമില്ലാത്തതിനാല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ 4000 കിടക്കകളുള്ള താല്‍ക്കാലിക ആശുപത്രി സ്ഥാപിച്ചു.

അഞ്ഞൂറിലധികം പേരാണ് സ്പെയിനില്‍ 24 മണിക്കൂറിനിടെ മരിച്ചത്. മൊത്തം മരണം 11947 ആയി. 1,26,168 പേര്‍ ചികിത്സയിലാണ്. ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ അയിരത്തി മുന്നൂറിലധികം പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ ഏഴായിരം പിന്നിട്ടു. ഫ്രാന്‍സും കൊവിഡ് മരണത്തില്‍ ചൈനയെ മറികടന്നു. ഒരു ലക്ഷത്തിനടുത്ത് രോഗികള്‍ ഉണ്ട്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ കഴിഞ്ഞ ദിവസം മുപ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button