Latest NewsNewsSaudi ArabiaGulf

സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു : പുതിയ രോഗികളുടെ എണ്ണമിങ്ങനെ

റിയാദ് : സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് .  രോഗികളുടെ എണ്ണം 2370 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 331പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം 140 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതിനു ശേഷം രാത്രി വൈകി 191 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യം മന്ത്രാലയം അറിയിച്ചതോടെയാണ് 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 331ആയി ഉയർന്നത്. റിയാദിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ചത്. ഇവിടെ 646 പേരിൽ രോഗം കണ്ടെത്തി. ഇന്നലെ റിയാദിൽ 44 പേർക്കും, ജിദ്ദയിൽ 32 പേർക്കും, ഖത്തീഫിൽ 8 പേർക്കും, അൽ കോബാറിൽ 6 പേർക്കും, തായിഫിൽ നാലും മദീന, ഖമീസ് മുശൈത് എന്നിവിടങ്ങളിൽ മൂന്ന്, ഹഫൂഫിൽ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു.

Also read : എന്റെ വിധി അള്ളാഹുവിന്റെ കരങ്ങളിൽ, തിരികെ വിളിക്കുന്നത് ദൈവം തീരുമാനിച്ചുകാണും; നിസാമുദ്ദീൻ മതസസമ്മേളനത്തിൽ പങ്കെടുത്ത ഇമാം മരിച്ചു

കോവിഡ്-19 വൈറസ് ബാധിച്ചുള്ള ആദ്യ മരണം കുവൈറ്റിൽ സ്ഥിരീകരിച്ചു. മരണപ്പെട്ടത് ഇന്ത്യൻ പ്രവാസി. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗുജറാത്ത് സ്വദേശി വിനയകുമാര്‍ ആണ് ജാബിര്‍ ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച രാത്രി മരിച്ചത്. തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായും, വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും ആരോഗ്യ മന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം 62 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗ 19 ബാധിതരുടെ എണ്ണം 479 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരില്‍ അമ്പത് പേര്‍ ഇന്ത്യക്കാരാണ്.

ഒമാനിൽ കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 72 കാരനായ ഒമാനി പൗരൻ കൂടി മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെയും മരിച്ചതും ഒമാന്‍ സ്വദേശിയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം 25 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 277 ലെത്തി. ഇതിൽ 207 കോവിഡ് ബാധിതരും മസ്കറ്റ് ഗവര്‍ണറേറ്റിൽ നിന്നുമുള്ളവരാണ്. ഇതിനകം 61 പേര്‍ രോഗവിമുക്തരായെന്നും ഒമാൻ ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.

Also read : കുടുംബാസൂത്രണവും പെണ്‍കുട്ടികള്‍ പഠിക്കുന്നതുമൊക്കെ ഇസ്ലാമിന് വിരുദ്ധം : കാന്‍സറിന് കരിഞ്ചീരക ചികിത്സ ചെയ്ത് മരണത്തിനു കീഴടങ്ങിയ തബ്ലീഗുകാരനായ എന്‍ജിനിയറിംഗ് കോളേജ് അധ്യാപകന്റെ ജീവിതം ചൂണ്ടിക്കാട്ടുന്ന കുറിപ്പ് വൈറലാകുന്നു

യുഎഇയിൽ ഒരാൾ കൂടി കോവിഡ്-19 ബാധിച്ച് മരണപ്പെട്ടു. 53വയസുള്ള അറബ് പൗരനാണ് കഴിഞ്ഞ ദിവസം മരണപെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10ആയി. 241 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 1,505 പേരായി. ഉയർന്നു. യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിതെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം വക്താവ് ഡോ.ഫരീദ അൽ ഹൊസനി പറഞ്ഞു. 17 പേർക്ക് കൂടി സുഖം പ്രാപിച്ചതോടെ ആകെ 125 പേർ രോഗമുക്തിനേടി. പരിശോധനാ സംവിധാനം വിപുലീകരിച്ചതോടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നു. രോഗലക്ഷണമില്ലെങ്കിലും എല്ലാവരും ഫെയിസ് മാസ്ക് ധരിക്കുന്നത് നല്ലതാണെന്നു ഡോ.ഫരീദ അൽ ഹൊസനി നിര്‍ദേശിച്ചു. നേരത്തെ രോഗലക്ഷണമുള്ളവർ മാത്രം മാസ്ക് ധരിച്ചാൽ മതിയായിരുന്നെങ്കിൽ കൂടുതൽ പഠനങ്ങളിലൂടെ എല്ലാവരും മാസ്ക് ധരിക്കുന്നതാണ് നല്ലതെന്ന് കണ്ടെത്തിയിരിക്കുന്നുവെന്നും ഡോ.ഫരീദ അൽ ഹൊസനി പറഞ്ഞു.

ദുബായിൽ കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം തടയാൻ നിയ​ന്ത്ര​ണ​ങ്ങ​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ശ​ക്ത​മാക്കി. രണ്ടാഴ്ചത്തേക്ക് ആരും പുറത്തിറങ്ങരുതെന്നു കർശന നിർദേശം. മെട്രോ സ്റ്റേഷനുകൾ അടച്ചിടും. ട്രാം സർവീസുകളും നിർത്തിവച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് സർവീസുകൾ നിർത്തിയത്. എന്നാൽ ബസുകൾ പതിവ് പോലെ സർവീസ് നടത്തും. ദു​ബാ​യ് സു​പ്രീം ക​മ്മി​റ്റി ഓ​ഫ് ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ ദു​ബാ​യ് സു​പ്രീം ക​മ്മി​റ്റി ഓ​ഫ് ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേജ്മെന്റിതാണ് നടപടി. അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മ​യം 24 മ​ണി​ക്കൂ​റാ​ക്കി. ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. ര​ണ്ടാ​ഴ്ച്ച​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ. ഇ​ത് നീ​ട്ടി​യേ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button