Latest NewsNewsIndia

ബി​ജെ​പി​യു​ടെ സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​മാണിത്; ദീ​പം തെ​ളി​യി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രിയുടെ ആഹ്വാനത്തിനെതിരെ കു​മാ​ര​സ്വാ​മി

ബം​ഗ​ളൂ​രു: ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്‍​പ​തി​ന് ദീ​പം തെ​ളി​യി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഹ്വാ​ന​ത്തി​നെ​തി​രെ വിമർശനവുമായി ക​ര്‍​ണാ​ട​ക മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ജെ​ഡി​എ​സ് നേ​താ​വു​മാ​യ എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി. ഇ​ന്ത്യ​ക്കാ​രെ​ക്കൊ​ണ്ട് ബി​ജെ​പി​യു​ടെ സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണിത്. ബി​ജെ​പി സ്ഥാ​പ​ക ദി​ന​മാ​ണ് ഏ​പ്രി​ല്‍ ആ​റ്. ഈ ​തീ​യ​തി​യും സ​മ​യ​വും തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് എ​ന്ത് വി​ശ​ദീ​ക​ര​ണ​മാ​ണ് ന​ല്‍​കാ​ന്‍ സാ​ധി​ക്കു​ക​യെ​ന്നും വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം ആരോപിച്ചു.

Read also: മഹാമാരിയായ കൊറോണ പടരുന്നതിനു കാരണം 5ജി മൊബൈല്‍ ടെലികമ്യൂണിക്കേഷന്‍ എന്ന് പ്രചാരണം : മൊബൈല്‍ ടവറുകള്‍ കത്തിച്ച് ജനങ്ങള്‍

ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പി​പി​ഇ കി​റ്റ് ന​ല്‍​കാ​നും സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് താ​ങ്ങാ​നാ​വു​ന്ന വി​ല​യി​ല്‍ ടെ​സ്റ്റ് കി​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നും സ​ര്‍​ക്കാരിന് കഴിഞ്ഞിട്ടില്ല. കോ​വി​ഡി​നെ നേ​രി​ടാ​ന്‍ എ​ന്ത് ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് രാ​ജ്യ​ത്തോ​ട് പ​റ​യാ​തെ ജനങ്ങൾക്ക് അർത്ഥമില്ലാത്ത ജോലികൾ നൽകാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും കു​മാ​ര​സ്വാ​മി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button