Latest NewsNewsIndia

ലോക്ക് ഡൗൺ: ഭക്ഷണവും പണവുമില്ലാതെ സഹായിക്കണമെന്ന് ചുവരിൽ എഴുതി അഭ്യർത്ഥിച്ച് പെയിന്റിംഗ് തൊഴിലാളി

ഛണ്ഡീഗഡ്: രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുന്നതിനാൽ ഭക്ഷണവും പണവുമില്ലാതെ സഹായിക്കണമെന്ന് ചുവരിൽ എഴുതി അഭ്യർത്ഥിച്ച് പെയിന്റിംഗ് തൊഴിലാളി. ഞങ്ങളെ സഹായിക്കൂ എന്ന വീടിന്റെ ചുവരില്‍ എഴുതിയിരിക്കുകയാണ് ഇയാള്‍.

ഛണ്ഡീഗഡ് പഞ്ചകുലയിലുള്ള പെയിന്റിംഗ് തൊഴിലാളിയായ പവാര്‍ കുമാറാണ് ഇത്തരത്തില്‍ സഹായഭ്യര്‍ത്ഥന നടത്തിയത്. പണമായോ ഭക്ഷണമായോ തന്ന് സഹായിക്കണമെന്നാണ് ഇയാളുടെ ആവശ്യം. ‘മാര്‍ച്ച്‌ 25 ന് ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം കുറച്ച്‌ ദിവസമായി തനിക്ക് ഒരു ജോലിയും ലഭിച്ചിട്ടില്ലെന്ന്’ വാഹനത്തിന്റെ നമ്ബര്‍ പ്ലേറ്റുകള്‍ എഴുതാറുള്ള ചിത്രകാരനായ പവാര്‍ കുമാര്‍ പറഞ്ഞു.

‘എന്റെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോലും സാധിക്കുന്നില്ല. എന്റെ കയ്യില്‍ പണമില്ല,അതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ പോലും വാങ്ങാന്‍ സാധിക്കുന്നില്ല.ഞാനെന്താണ് ചെയ്യേണ്ടത്’എന്നാണ്‌ പവാര്‍ ചോദിക്കുന്നത്.

സര്‍ക്കാരിന്റെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. ഒരു പായ്ക്കറ്റ് ഗോതമ്ബ് പൊടി കിട്ടിയിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ ഇല്ല, പിന്നെങ്ങിനെ പാചകം ചെയ്യും. എന്റെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനെങ്കിലും ആരെങ്കിലും സഹായിക്കൂ എന്ന് പവാര്‍ അപേക്ഷിക്കുന്നു. തന്റെ ജോലിസ്ഥലത്ത് ഒരു സംഭാവന ബോക്സും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button