Latest NewsNewsInternational

പള്ളികളില്‍ നിന്നും ഇപ്പോള്‍ നമ്മെ അകറ്റി നിര്‍ത്തുന്നത് സാത്താനാണ് : പള്ളികള്‍ തുറക്കണമെന്ന് പാസ്റ്റര്‍

വാഷിങ്ടണ്‍: കോവിഡ്-19 ബാധിച്ച് ജനങ്ങള്‍ മരിക്കുന്നതൊന്നും ഈ പാസ്റ്റര്‍ക്ക് പ്രശ്‌നമില്ല. പള്ളികള്‍ തുറക്കമെന്നാണ് ആഹ്വാനം. സാത്താന്‍ നമ്മളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കുരുത്തോല പെരുന്നാള്‍ ദിനത്തില്‍ ക്വാറന്റൈന്‍ ലംഘിക്കണമെന്നുമാണ് പാസ്റ്ററുടെ വാദം. യു എസിലെ പാസ്റ്ററാണ് കക്ഷി. ‘ഞങ്ങള്‍ നിയമങ്ങളെ ധിക്കരിക്കുന്നത് സുവിശേഷം പ്രചരിപ്പിക്കലാണ് ദൈവഹിതം എന്നുള്ളതുകൊണ്ടാണ്’, എന്നാണ് ലൂസിയാന പാസ്റ്റര്‍ ടോണ് സ്പെല്‍ പറഞ്ഞത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായി അമേരിക്ക നീങ്ങുന്നതിനിടെയാണ് പാസ്റ്ററുടെ ആഹ്വാനം. ഇതുവരെ മൂന്നു ലക്ഷത്തിലധികം ആളുകളില്‍ അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 8300 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കയിലെ കോവിഡ് ഹോട്ട് സ്പോട്ടുകളിലൊന്നായ ലൂസിയാനയില്‍ ഇതുവരെ 409 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ഈ സാഹചര്യത്തിലാണ് കൊറോണ വൈറസിനെതിരേ മതവികാരം ഇളക്കി വിടുന്ന രീതിയില്‍ പാസ്റ്റര്‍ സംസാരിച്ചത്. മാത്രവുമല്ല ലൂസിയാനയിലെ ബാറ്റണ്‍ റൂജിലെ പള്ളി കുരുത്തോല പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലുമാണ്. അധികൃതരുടെ മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് 1000 പേരുടെ ഒത്തുചേരലും കുരുത്തോല പെരുന്നാളിന്റെ ഭാഗമായുള്ള പരിപാടികളും സോളിഡ് റോക്ക് പള്ളി സംഘടിപ്പിക്കുന്നുണ്ട്.

ക്വാറന്റൈന്‍ നിയമങ്ങളൈ തുടര്‍ന്ന് കുരുത്തോല ഞായര്‍ വീടിനുള്ളില്‍ നടത്താനാണ് അമേിക്കയിലെ ക്രിസ്ത്യന്‍ സമൂഹം തീരുമാനിച്ചത്. അതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ നല്‍കാനാണ് യുഎസ് പള്ളികളും തീരുമാനമെടുത്തത്. എന്നാല്‍ ഇതിന് കടകവിരുദ്ധമായ തീരുമാനമാണ് സോളിഡ് റോക്ക് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

ഫ്‌ളോറിഡ മുതല്‍ ടെക്സാസ് വരെയുള്ള സോളിഡ് റോക്ക് പള്ളികള്‍ ഈ കുരുത്തോല ഞായറിന് പള്ളികള്‍ തുറക്കുമെന്ന ശാഠ്യത്തിലാണ്. ‘സാത്താന്‍ ഞങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണ്. ഞങ്ങളെ ഒരുമിച്ച് പ്രാര്‍ഥിക്കാന്‍ അവന്‍ അനുവദിക്കുന്നില്ല. പക്ഷെ സാത്താനെ ജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല’, ടെക്സാസിലെ മറ്റൊരു പാസ്റ്റര്‍ കെല്ലി ബര്‍ട്ടണ്‍ പറഞ്ഞു.രാജ്യത്ത് അടുത്ത രണ്ടാഴ്ച വലിയ രീതിയുള്ള മരണങ്ങളാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് യുഎസ് പ്രസിഡന്റ് തന്നെ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ കഴിയും മുമ്പെയാണ് വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം തീരുമാനം ചില പള്ളികള്‍ കൈക്കൊണ്ടത്. ഒരുലക്ഷത്തിനും 2.4 ലക്ഷത്തിനുമിടയില്‍ അമേരിക്കയില്‍ കൊറോണ ബാധിത മരണമുണ്ടായേക്കാമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button