Latest NewsNewsIndia

ലോകം മുഴവന്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനാവശ്യപ്പെടുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി ഇന്ത്യ അടിയന്തിരമായി നിര്‍ത്തലാക്കി

ആയുഷ്മാന്‍ ഭാരതിലൂടെ പാവപ്പെട്ടവര്‍ക്ക് സൗജന്യചികിത്സ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോകം മുഴവന്‍ കോവിഡ്-19 പടര്‍ന്നുപിടിച്ചതോടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിലാണ്. കോവിഡ് പ്രതിരോധത്തിനായുള്ള ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി ഇന്ത്യ അടിയന്തിരമായി നിര്‍ത്തലാക്കി. ഇന്ത്യയിലെ സ്ഥിതി രൂക്ഷമായി തുടരുന്നതിനാലാണ് ഉള്ള മരുന്നുകളുടെ കയറ്റുമതി റദ്ദാക്കിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ രാജ്യത്തെ കൊറോണ പരിശോധനയുമായി ബന്ധപ്പെട്ട സൗജന്യ സേവനം ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 50 കോടി സാധാരണക്കാര്‍ക്ക് ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.

Read Also തബ് ലീഗ് സമ്മേളനത്തോടെ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് : 12 മണിക്കൂറിനുള്ളില്‍ 26 മരണം; രോഗികളുടെ എണ്ണം 4289 ആയി ഉയര്‍ന്നതോടെ ആശങ്കയോടെ കേന്ദ്രം

മലേറിയ പ്രതിരോധത്തിനായി ഇന്ത്യയില്‍ ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍. വിവിധ രാജ്യങ്ങളില്‍ ഇത് നല്‍കുന്നത് ഫലം കാണുന്നതായി കണ്ടതോടെയാണ് ആവശ്യക്കാര്‍ ഏറിയത്. എന്നാല്‍ ഇന്ത്യയില്‍ ഇന്ത്യയില്‍ കൊറോണ രോഗികള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് മരുന്നുകളുടെ കയറ്റുമതി അടിയന്തിരമായി നിര്‍ത്താന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം ഹൈഡ്രോക്സിക്ലോറോക്വിന്‍ ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് നരേന്ദ്രമോദിയെ വിളിച്ചിരുന്നതായും വാര്‍ത്തയുണ്ട്. അമേരിക്കയ്ക്ക് പുറമേ സാര്‍ക്ക് രാജ്യങ്ങളും ഇന്തോനേഷ്യ, യുഎഈ, വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും മരുന്നിനായി സമീപിച്ചിരിക്കുകയാണ്. എന്നാല്‍ വാണിജ്യ മന്ത്രാലയത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും അനുമതി ലഭിച്ചിട്ടില്ല. കയറ്റുമതി നടത്തിയാല്‍ രാജ്യത്ത് മരുന്നു ലഭ്യതകുറയുമെന്ന ആശങ്ക കേന്ദ്രസര്‍ക്കാറിനെ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button