Latest NewsNewsIndia

മുന്നൊരുക്കം ശക്തമാക്കി കേന്ദ്ര സർക്കാർ; കോവിഡ് ബാധിതർ ഏറെയുള്ള ജില്ലകൾ അടച്ചിടാൻ നിർദേശം, കേരളത്തിൽ ഏഴ് ജില്ലകളില്‍ കര്‍ശന നിയന്ത്രണം

ന്യൂഡല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. തുടര്‍ച്ചയായ നാല് ആഴ്ചയോളം പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പേര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ മാത്രമെ കോവിഡ് പൂര്‍ണമായും ഒഴി‌ഞ്ഞ് പോയതായി കണക്കാക്കാന്‍ സാധിക്കുവെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പ് തയ്യാറാക്കിയ അഗ്രസീവ് കണ്‍ടൈമെന്‍റെ പ്ളാനിൽ പറയുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതർ ഏറെയുള്ള ജില്ലകൾ അടച്ചിടാൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. കേരളത്തിലെ ഏഴ് ജില്ലകളും ഇതിൽ ഉൾപ്പെടും. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Read also: പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം; ചിലർക്ക് ആവേശം കൂടി; ദീപം തെളിയിക്കലിനിടെ പടക്കം പൊട്ടിച്ച്‌ കെട്ടിടത്തിന് തീപിടിച്ചു

അതേസമയം കോവിഡ് ചികിത്സാ വസ്തുക്കളുടെ ഉൽപാദനം വർധിപ്പിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.മികച്ച നിലവാരത്തിലുള്ള 2.7കോടി എന്‍ 95 മാസ്കുകളും പതി​നാറുലക്ഷത്തോളം പരി​ശോധനാകി​റ്റുകളും വെന്റിലേറ്ററുകളും തയ്യാറാക്കാന്‍ ഉത്പാദകർക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button