Latest NewsNewsIndia

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള ചായക്കടക്കാരന് കോവിഡ്; ഉദ്ധവ് താക്കറെയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ചായക്കടയിലെ നിത്യ സന്ദർശകർ

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്ക് സമീപമുള്ള ചായക്കടക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വീടിൻ്റെ പരിസരപ്രദേശങ്ങൾ പൂർണ്ണമായി സീൽ ചെയ്‌തു. ഉദ്ധവ് താക്കറെയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ചായക്കടയിലെ നിത്യ സന്ദർശകർ ആണെന്നാണ് ലഭിക്കുന്ന വിവരം.

സുരക്ഷ കണക്കിലെടുത്ത് ബാന്ദ്രെയിലെ മാതോശ്രീ ടവറിനു സമീപമാണ് സീൽ ചെയ്‌തത്. ഉദ്യോഗസ്ഥരടക്കമുള്ളയാളുടെ പ്രവേശനം പരിപൂർണ്ണമായി വിലക്കി. ഉദ്ധവിന് സുരക്ഷ നൽകിയ 170 പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരെയാണ് പ്രദേശത്ത് നിന്ന് മാറ്റിയത്. ഇവരിൽ പലരും ചായക്കടയിൽ എത്തിയിരുന്നതായാണ് റിപ്പോർട്ട്. ഇവരുടെ പേരുവിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

മാർച്ച് 20 മുതൽ 24 വരെ ചായക്കടയിൽ എത്തുകയും രോഗബാധിതനായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള ശ്രമത്തിലാണു അധികൃതർ. ചായക്കടയിൽ നിന്ന് ചായ കുടിച്ച ഏതാനം പോലീസ് ഉദ്യോഗസ്ഥരെ ഐസലേറ്റ് ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ഇയാൾ കട അടച്ചത്. പ്രദേശത്തേക്കുള്ള ഗതാഗതം നിയന്ത്രിക്കുകയും മുംബൈ കോർപറേഷൻ അധികൃതർ മേഖലയിൽ അണുവിമുക്തമാക്കുകയും ചെയ്‌തു.

ALSO READ: കോവിഡ് പശ്ചാത്തലത്തിൽ ജപ്പാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

അതേസമയം, 45 കാരനായ ചായക്കടക്കാരന് കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. ഇയാൾ ഇവിടം വിട്ട് പുറത്ത് പോയിട്ടില്ല. പനി, ചുമ, ശ്വാസതടസം എന്നിവ നേരിട്ടതിനെ തുടര്‍ന്നാണ് ഇയാളെ മുംബൈ കോർപറേഷൻ അധികൃതർ എച്ച്ബിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. താക്കറെ കുടുംബത്തിന്റെ സ്വകാര്യ വസതിയാണ് ‘മാതോശ്രീ’. അതേസമയം, മഹാരാഷ്‌ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button