Latest NewsNewsIndia

കോവിഡ് പശ്ചാത്തലത്തിൽ ജപ്പാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ടോക്കിയോ: കോവിഡ് വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജപ്പാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ അബെയാണ് ഇക്കാര്യം അറിയിച്ചത്. ടോക്കിയോ, ചിബ, കനഗാവ, സൈതാമ, ഒസാക്ക തുടങ്ങിയ ഏഴ് പ്രദേശങ്ങളിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

വൈറസ് വ്യാപന സാഹചര്യത്തില്‍ ദുരിതമുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. ഒരു മാസത്തേക്കായിരിക്കും അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുക. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തന്നെ അടിയന്തിരാവസ്ഥ നിലവില്‍ വരുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

ALSO READ: പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പോപ്പിന്‍റെ ഉപദേഷ്ടാവായിരുന്ന കർദിനാളിനെ കോടതി കുറ്റവിമുക്തനാക്കി

അതേസമയം ജപ്പാനില്‍ 3,645 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. വൈറസ് ബാധിച്ച് 85 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ആഴ്ചയിലേതിന്റെ ഇരട്ടിയായി ഈ ആഴ്ച രോഗ ബാധിതരുടെ എണ്ണം ഉയര്‍ന്നത് സര്‍ക്കാരിന് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button