Latest NewsNewsIndia

തബ്ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്ത 50 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല; തെരച്ചിൽ ഊർജ്ജിതമാക്കി ഉദ്ധവ് സർക്കാർ

മുംബൈ: മഹാരാഷ്ട്രയിൽ തബ്ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്ത 50 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതോടെ ഇവർക്കായുള്ള തെരച്ചിൽ സർക്കാർ ഊർജ്ജിതമാക്കി. ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്.

മഹാരാഷ്ട്രയിൽ നിന്നും 1,400 ആളുകളാണ് നിസാമുദീനിൽ സംഘടിപ്പിച്ച മത സമ്മേളനത്തിൽ പങ്കെടുത്തിരുന്നത്. ഇവരിൽ 1,350 പേരെയും കണ്ടെത്തി പരിശോധന നടത്തി കഴിഞ്ഞെങ്കിലും അവശേഷിക്കുന്ന ആളുകളെക്കുറിച്ച് ഒരു വിവരവുമില്ലെന്നും ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ്‌ ആണെന്നും മന്ത്രി അറിയിച്ചു.

ALSO READ: ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിൽ തന്നെ; വിശദാംശങ്ങൾ പുറത്ത്

അതേസമയം, പോലീസുകാർക്ക് നേരെ മോശമായി പെരുമാറിയാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 55 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 180 പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഒരു മെഡിക്കൽ സംഘത്തിനൊപ്പം മൂന്ന് പോലീസുകാർ ഉണ്ടാകണമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button