Latest NewsNewsIndia

ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിൽ തന്നെ; വിശദാംശങ്ങൾ പുറത്ത്

മാർച്ച് 24 ന് പൊതുസുരക്ഷാ നിയമം റദ്ദാക്കിയതിനെത്തുടർന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ തടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിൽ തന്നെ തുടരും. മെഹ്ബൂബ മുഫ്തിയെ സ്വന്തം വീട്ടിലേക്ക് മാറ്റി. വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് കരുതൽ തടങ്കലിലാക്കിയിരുന്ന മെഹ്ബൂബ മുഫ്തിക്കെതിരെ പിന്നീട് ഫെബ്രുവരി 6 ന് പൊതുസുരക്ഷാ നിയമ പ്രകാരം കേസെടുക്കാൻ ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് ഉത്തരവിടുകയായിരുന്നു.

മാർച്ച് 24 ന് പൊതുസുരക്ഷാ നിയമം റദ്ദാക്കിയതിനെത്തുടർന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ തടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു. 31 പേർക്കെതിരെ ചുമത്തിയ പൊതു സുരക്ഷാ നിയമം ജമ്മു കശ്മീർ ഭരണകൂടം കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. 31 തടവുകാരും കേന്ദ്രഭരണ പ്രദേശത്തെ വിവിധ ജയിലുകളിലാണ്. അടുത്ത ദിവസങ്ങളിൽ വിട്ടയക്കപ്പെടുമെന്ന് വൃത്തങ്ങൾ അറിയിച്ചു. മൗലാന ആസാദ് റോഡിലെ ഒരു താത്കാലിക ജയിലിൽ നിന്ന് മുഫ്തിയെ ഔദ്യോഗിക വസതിയായ “ഫെയർവ്യൂ ഗുപ്കർ റോഡിലേക്ക്” മാറ്റുന്നതായി ഉത്തരവിൽ പറയുന്നു.

തടവുകാരായ 31 പേരിൽ 17 പേർ കശ്മീരിൽ നിന്നും 14 പേർ ജമ്മു ഡിവിഷനിൽ നിന്നുമാണ്. ബരാമുള്ളയിൽ നിന്നുള്ള അഞ്ച് തടവുകാർ, അനന്ത്നാഗ്, ബുഡ്ഗാം എന്നിവിടങ്ങളിൽ നിന്ന് നാല് വീതം, ബന്ദിപ്പൂരിൽ നിന്ന് രണ്ട്, കുപ്വാര, പുൽവാമ എന്നിവിടങ്ങളിൽ നിന്ന് ഒരോരുത്തർ വീതവുമാണുള്ളത്. ജമ്മുവിൽ നിന്നുള്ള 14 തടവുകാരും പൂഞ്ച് ജില്ലയിൽ നിന്നുള്ളവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button