Latest NewsIndiaInternational

നിയന്ത്രണരേഖയില്‍ കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും പാക് നിര്‍മ്മിത ഭക്ഷ്യവസ്തുക്കള്‍ കണ്ടെടുത്തു

രിശീലനം ലഭിച്ച ഏറ്റവും മികച്ച അഞ്ചു കമാന്‍ഡോകളെയാണ് ഇന്ത്യക്ക് ഈ പോരാട്ടത്തില്‍ നഷ്ടമായത്.

നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന പോരാട്ടത്തില്‍ കൊല്ലപ്പെട്ടത് ലഷ്കര്‍-ഇ-ത്വയിബ അംഗങ്ങളെന്ന് സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും മികച്ച പോരാളികളായ പാരാ ട്രൂപ്പര്‍ സ്പെഷ്യല്‍ ഫോഴ്സാണ് അഞ്ച് ഭീകരരെ വധിച്ചത്.പാക്ക് നിര്‍മ്മിത ഭക്ഷ്യവസ്തുക്കള്‍ ഭീകരരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

അച്ചാറുകളും, ടിക്കയും, പാകിസ്താന്‍ സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഗ്ലൗസുകളും മരുന്നുകളും,പാക് നിര്‍മ്മിത ബിസ്ക്കറ്റുകള്‍, ജ്യൂസ് എന്നിവയും കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും പിടിച്ചെടുത്തു.കനത്ത മഞ്ഞു മൂടി കിടക്കുന്ന പ്രദേശമാണ് നിയന്ത്രണരേഖ.

തബ്ലീഗിൽ പങ്കെടുത്ത കോവിഡ് സ്ഥിരീകരിച്ച ആൾ തുണികൊണ്ട് കയറുണ്ടാക്കി ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി

സാധാരണ സൈനികര്‍ക്ക് ഇവിടെ യുദ്ധം ചെയ്യുക സാധ്യമല്ലാത്തതിനാലാണ് പ്രത്യേക പരിശീലനം നേടിയ പാരാ സ്പെഷ്യല്‍ കമാന്‍ഡോകളെ നിയോഗിച്ചത്. നിര്‍ഭാഗ്യവശാല്‍ അഞ്ച് കമാന്‍ഡോകളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.പരിശീലനം ലഭിച്ച ഏറ്റവും മികച്ച അഞ്ചു കമാന്‍ഡോകളെയാണ് ഇന്ത്യക്ക് ഈ പോരാട്ടത്തില്‍ നഷ്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button