KeralaLatest NewsNews

എം.എല്‍.എയുടെ വീട്ടില്‍ പൂച്ചയുടെ തല അറുത്ത് കൊണ്ടിട്ട നിലയില്‍

തൃശ്ശൂര്‍•കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കരയുടെ വീട്ടില്‍ പൂച്ചയുടെ തല അറുത്ത് കൊണ്ടിട്ട നിലയില്‍ കണ്ടെത്തി. എം.എല്‍.എയുടെ തൃ​ശൂ​ര്‍ അ​ടാ​ട്ടു​ള്ള വീ​ട്ടി​ലെ തൊ​ഴു​ത്തി​ല്‍ പ​ശു​ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന പാ​ത്ര​ത്തി​ല്‍ നി​ന്നാ​ണ് പൂ​ച്ച​യു​ടെ ത​ല ക​ണ്ടെ​ത്തി​യ​ത്.

പുലര്‍ച്ചെ വീടിന് സമീപത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ടതായി അയല്‍വാസികള്‍ പറഞ്ഞു.

പൂര്‍ണമായും മൂടിവെച്ച പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടത്. എന്നാല്‍ അത് കാര്യമാക്കാതെ കുഴിച്ചിടുകയും ചെയ്തു. പിന്നീട് പുലര്‍ച്ചെ അഞ്ചരയോടെ ഈ ഭാഗത്ത് ഒരാള്‍ നില്‍ക്കുന്ന കണ്ടെന്ന വിവരം അയല്‍വാസികള്‍ പറഞ്ഞതെന്നും പേ​ടി​പ്പെ​ടു​ത്താ​ന്‍ ആ​സൂ​ത്രി​ത​മാ​യി ചെ​യ്ത​താ​ണി​തെന്നും എം.എല്‍.എ ആരോപിച്ചു.

സം​ഭ​വ​ത്തി​ല്‍ പേ​രാ​മം​ഗ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button