Latest NewsKerala

സിപിഎം നേതാവ് എസി മൊയ്തീൻ നടത്തിയത് 29 കോടിയുടെ കൊള്ള: ആരോപണവുമായി അനിൽ അക്കര

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്തീൻ എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പില്‍ 29 കോടി രൂപയുടെ കൊള്ളയാണ് എ.സി. മൊയ്തീനും സംഘവും അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് നടത്തിയതെന്ന് അനിൽ ആരോപിച്ചു.

ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പാ സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി അനിൽകുമാർ എന്ന സുഭാഷ്, പണം പലിശക്ക് കൊടുക്കുന്ന കണ്ണൂർ സ്വദേശി സതീശ് എന്നിവർ എ.സി. മൊയ്തീന്റെ ബിനാമികളാണെന്നും അനിൽ അക്കര പറഞ്ഞു.എസി മൊയ്തീന്റെ കൈയില്‍ 19 ലക്ഷത്തിന്റെ വകകളാണ് ഉള്ളതെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

രണ്ടര ലക്ഷത്തോളം രൂപയാണ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അദ്ദേഹത്തിന്റെ നിക്ഷേപമായി ഉള്ളത്. അങ്ങനെയെങ്കില്‍ ബാക്കി 28 ലക്ഷത്തോളം രൂപ എവിടെയാണെന്നും പത്രസമ്മേളനത്തിൽ അനിൽ അക്കര ചോദിച്ചു. മച്ചാട് സഹകരണസംഘത്തിലാണ് ഈ തുക നിക്ഷേപിച്ചിരിക്കുന്നതെന്നും. ഇത്രയും വലിയ സംഖ്യ ഈ ചെറിയ സഹകരണസംഘത്തില്‍ നിക്ഷേപിക്കാന്‍ കഴിയുമോയെന്നും അനിൽ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button