KeralaLatest NewsNews

കള്ളം കൈയോടെ പിടിച്ചപ്പോൾ വിറളി പൂണ്ട് പ്രതിപക്ഷത്തിന് മേലെ കുതിര കയറുന്നു; മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പകയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനോട് മുഖ്യമന്ത്രി പിണറായി വിജയന് കുടിപ്പകയാണെന്നും ഈ കുന്നായ്മ തുടങ്ങിയിട്ട് കുറേ കാലമായെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രവാസികളുടെ കാര്യത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി ഉന്നയിച്ചത് ശരിയായ ആരോപണമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തികഞ്ഞ അസഹിഷ്ണുതയാണ് കാണിക്കുന്നത്. സമൂഹ അടുക്കളയിലും സന്നദ്ധസേനയിലും രാഷ്ട്രീയം പ്രകടമാണെന്നും ചെന്നിത്തല പറഞ്ഞു.

Read also: 48 മണിക്കൂർ കൊണ്ട് കൊറോണ വൈറസിനെ കൊന്ന് ശാസ്ത്രജ്ഞര്‍; ലോകത്തിന് പ്രതീക്ഷ

സാലറി ചലഞ്ചിൽ മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. സാലറി ചലഞ്ച് നിർബന്ധിച്ച് നടപ്പാക്കുന്നത് അംഗീകരിക്കില്ല. ജീവനക്കാർ സ്വമേധയാ പങ്കെടുക്കുന്നതിൽ പ്രതിപക്ഷത്തിന് യാതൊരു എതിർപ്പുമില്ല. കോവിഡ് വരുന്നതിന് മുമ്പ് തന്നെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകർന്ന അവസ്ഥയിലായിരുന്നു. സാമ്പത്തിക മാനേജ്മെന്റിലെ പാളിച്ച കോവിഡിന്റെ തലയിൽ കെട്ടിവയ്‌ക്കേണ്ട. സർക്കാരിന്റെ പലതരം വീഴ്ചകളും പാളിച്ചകളും ശ്രദ്ധയിൽപ്പെട്ടെങ്കിലും പലതും പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. എന്നാൽ ഇന്നലെ കള്ളം കൈയോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി വിറളി പൂണ്ട് പ്രതിപക്ഷത്തിന് മേലെ കുതിര കയറുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button