Latest NewsNewsInternational

സൗദി രാജകുടുംബത്തിലെ 150 പേര്‍ക്ക് കൊറോണ വൈറസ് ബാധയെന്ന് റിപ്പോര്‍ട്ട്

റിയാദ്• സൗദി തലസ്ഥാനനഗരമായ റിയാദിന്റെ ഗവര്‍ണറായ സൗദി രാജകുമാരൻ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് തീവ്രപരിചരണത്തിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അതേസമയം രാജകുടുംബത്തിലെ മറ്റ് നിരവധി അംഗങ്ങള്‍ക്കും മാരകമായ രോഗം ബാധിച്ചേക്കാമെന്നും രാജ്യത്തെ ഡോക്ടര്‍മാരെയും കുടുംബവുമായി പരിചയമുള്ളവരും ഉൾപ്പെടെ വിവിധ ഉറവിടങ്ങങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജകുടുംബത്തിന്റെ താഴെയുള്ള ശാഖകളിലെ അംഗങ്ങൾ ഉൾപ്പെടെ 150 ഓളം അംഗങ്ങള്‍ക്ക് വൈറസ് ബാധിച്ചതായി വിശ്വസിക്കപ്പെടുന്നുവെന്ന് , കുടുംബവുമായി അടുത്ത ഒരു വ്യക്തിയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

വൈറസ് ബാധ ഒഴിവാക്കാന്‍ 84 കാരനായ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും (എം.ബി.എസ്) സ്വയം ഐസോലേഷന്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, രാജകുടുംബാംഗങ്ങളെ പരിപാലിക്കുന്ന ഒരു ആശുപത്രിയിലെ ഡോക്ടർമാർ രോഗബാധിതരായ രോഗികളുടെ വരവിനായി 500 കിടക്കകൾ ഒരുക്കി വരികയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ എന്ന് വിളിക്കുന്ന ആശുപത്രിയുടെ നടത്തിപ്പുകാര്‍ അയച്ച ‘ഹൈ അലേര്‍ട്ട് സന്ദേശത്തില്‍, അധികൃതര്‍ മുതിർന്ന ഡോക്ടർമാരോട് “രാജ്യത്തുടനീളമുള്ള വി.ഐ.പികൾക്കായി നിർദ്ദേശങ്ങൾ തയ്യാറാക്കാന്‍” നിര്‍ദ്ദേശിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

“എത്ര കേസുകള്‍ വരുമെന്ന് അറിയില്ല, പക്ഷേ ഉയര്‍ന്ന ജാഗ്രതയിലാണ്”, സന്ദേശം പറയുന്നു. എല്ലാ രോഗികളെയും ഉടനടി പുറത്തേക്ക് മാറ്റേണ്ടതുണ്ട്. രാജകുടുബാംഗങ്ങള്‍ക്ക് മുറി ലാഭിക്കുന്നതിനായി രോഗം ബാധിച്ച ഒരു സ്റ്റാഫ് അംഗത്തെ കുറഞ്ഞ എലൈറ്റ് ആശുപത്രിയിൽ ചികിത്സിക്കും.

ഇപ്പോൾ, രാജകുടുംബത്തിലെ താഴ്ന്ന അംഗങ്ങൾക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുമ്പോൾ, 84 കാരനായ സൽമാൻ രാജാവ് ജിദ്ദ തീരത്ത് ഒരു ദ്വീപിൽ ഒറ്റപ്പെട്ട് കഴിയുകയാണെന്ന് പറയുന്നു. കിരീടാവകാശി ചെങ്കടല്‍ തീരത്തെ ഒരു വെളിപ്പെടുത്താത്ത സ്ഥലത്ത് ഐസോലെഷനിലേക്ക് മാറിയിരിക്കുന്നു.

ഇതുസംബന്ധിച്ച ചോദ്യങ്ങളോട് വാഷിംഗ്ടണിലെ സൗദി എംബസിയുടെ വക്താവ് പ്രതികരിച്ചില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

അതേസമയം, സൗദി അറേബ്യ 355 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 3,287 ആയി.

മൂന്ന് പുതിയ മരണങ്ങളും ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 44 ആയി ഉയർന്നു.

35 പേര്‍ക്ക് ഇന്ന് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവാരെ രാജ്യത്ത് 666 പേര്‍ക്കാണ് രോഗം ഭേദമയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button