Latest NewsNewsIndia

പ്രാഥമിക ഫലത്തില്‍ നെഗറ്റീവ്, നാല് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു; വിശദമായ ടെസ്റ്റില്‍ ആശുപത്രി വിട്ട നാല് പേര്‍ക്കും കോവിഡ്

ചെന്നൈ: പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 4 പേര്‍ക്ക് വിശദമായ പരിശോധനാ ഫലം വന്നപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേരെ കണ്ടെത്തി ആശുപത്രിയില്‍ തിരികെ പ്രവേശിപ്പിച്ചു. ദില്ലി സ്വദേശിയായ നാലാമനു വേണ്ടി അന്വേഷണമാരംഭിച്ച് പൊലീസ്. തമിഴ്‌നാട്ടിലെ വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്നും കൊവിഡ് 19 വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. തുടര്‍ച്ചയായ പരിശോധനകളില്‍ വ്യത്യസ്തമായ ഫലം ലഭിച്ചത് മൂലമാണോ ഏതെങ്കിലും തരത്തിലുള്ള ക്ലറിക്കല്‍ പിശകുകളാണോ ഇത്തരമൊരു സംഭവത്തിന് പിന്നിലെന്നും അറിയില്ല. വില്ലുപുരം പൊലീസ് പറയുന്നു. കാണാതായ വ്യക്തിയുടെ ഫോട്ടോ പൊലീസ് പരസ്യപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button