Latest NewsNewsInternationalGulf

കോവിഡ് 19 : ഗൾഫ് മേഖലയിൽ രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലേക്ക്, ഇതുവരെ 68പേർ മരണപെട്ടു

ദുബായ് : ഗൾഫ് മേഖലയിൽ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലേക്ക് ഉയർന്നു. ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട് പ്രകാരം, യുഎഇ-2659,സൗദി അറേബ്യ – 2932, ഒമാന്‍ – 419, കുവൈറ്റ്-855, ബഹറൈന്‍ – 811, ഖത്തര്‍ – 2200 എന്നിങ്ങനെയാണ് രോഗ ബാധിതരുടെ എണ്ണം. ഇന്നലെ കുവൈറ്റിൽ രോഗം സ്ഥിരീകരിച്ചവരിൽ 79 പേരും ഇന്ത്യക്കാരാണ്. വിവിധ രാജ്യങ്ങളിലായി ആകെ 68പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

Also read : ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത 20 ലക്ഷം മാസ്‌കുകള്‍ ആശുപത്രികളിലെ ആവശ്യത്തിന് അനുയോജ്യമല്ല

രോഗവ്യാപനം തടയുന്നതിനായി ഒമാൻ, തലസ്ഥാനമായ മസ്‌കറ്റിൽ നാളെ മുതല്‍ ഈ മാസം 22വരെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിൽ ദേശീയ അണുനശീകരണ പരിപാടി നീട്ടിയ സാഹചര്യത്തിൽ എല്ലാ വാണിജ്യ പരിപാടികൾക്കുമുള്ള നിയന്ത്രണം ഏപ്രിൽ 18 വരെ തുടരുമെന്ന് ദുബായ് സാമ്പത്തികവിഭാഗം അറിയിച്ചു. നിശ്ചിതവിഭാഗം പതിവുപോലെ പ്രവർത്തിക്കുമെന്നും നിയന്ത്രണ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പിഴയുൾപ്പെടെയുള്ള ശിക്ഷ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.

ദുബായിൽ വാഹനത്തിലിരുന്ന് തന്നെ കോവിഡ് പരിശോധന നടത്താനുള്ള രണ്ട് കേന്ദ്രങ്ങൾ പുതുതായി പ്രവർത്തനം തുടങ്ങി. നേരത്തേ വെബ്‌സൈറ്റ് വഴി അനുമതി വാങ്ങിയ ശേഷം മാത്രമേ ഈ കേന്ദ്രങ്ങളിലേക്ക് പോകുവാൻ സാധിക്കു.

shortlink

Related Articles

Post Your Comments

Related Articles


Back to top button