Latest NewsNewsFootballSports

മെസിയെ കളിയാക്കി റാക്കിറ്റിച്ചിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ; കട്ടകലിപ്പില്‍ ആരാധകര്‍

ബാഴ്‌സയിലെ ക്രൊയേഷ്യന്‍ താരമായ ഇവാന്‍ റാക്കിറ്റിച്ചിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് മെസി ആരാധകരെയെല്ലാം കട്ടകലിപ്പിലാക്ിയിരിക്കുകയാണ്. അടുത്ത സീസണില്‍ ക്ലബില്‍ ഉണ്ടാകില്ലെന്ന് ഏതാണ്ടുറപ്പായ താരമാണ് റാക്കിറ്റിച്ച്. കുറച്ചു നാളുകളായി ക്ലബുമായി അത്ര സ്വരചേര്‍ച്ചയിലുമല്ല താരം. ഇതിനിടയിലാണ് റാക്കിറ്റിച്ചിന്റെ പോസ്റ്റ്.

റഷ്യയില്‍ വച്ചുനടന്ന കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ റാക്കിറ്റിച്ചിന്റെ ക്രൊയേഷ്യ അര്‍ജന്റീനയെ മൂന്ന് ഗോളിന് തോല്‍പ്പിച്ചിരുന്നു. ഇതില്‍ അവസാന ഗോള്‍ നേടിയത് റാക്കിറ്റിച്ചായിരുന്നു. കഴിഞ്ഞ ദിവസം ഈ മത്സരത്തിന്റെ ഓര്‍മപതുക്കാനായി കുറച്ച് ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അതിലൊന്ന് ലയണല്‍ മെസിയെ റാക്കിറ്റിച്ച് മറികടന്നുപോകുന്നതിന്റെയാണ്.

താരം പന്തുമായി കുതിക്കുമ്പോള്‍ മെസി നിലത്ത് വീണ് കിടക്കുന്നതാണ് ചിത്രത്തില്‍. ഈ പോസ്റ്റാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ റാക്കിറ്റിച്ച് ഔട്ട് എന്ന് അവര്‍ കൂട്ടമായി കമന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button