Latest NewsNewsIndia

ആരെയും മറക്കാതെ ലോറൻസ്; കൊറോണ ദുരിതാശ്വാസത്തിന് നല്‍കിയത് 3 കോടി; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

ചന്ദ്രമുഖി 2വിന്റെ അഡ്വാന്‍സ് തുക 3 കോടി കൊറോണ ദുരിതാശ്വാസത്തിന് നല്‍കി രാഘവ ലോറന്‍സ്. ചന്ദ്രമുഖി 2ല്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്നും അഡ്വാന്‍സ് ആയി ലഭിച്ച തുക കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കുകയാണെന്നും ലോറൻസ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

Read also: സ​​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള​​​യും ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണ​​​വും: ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​ന്‍റെ ഒ​​​രു വി​​​ഹി​​​തം ഇ​​​തി​​​നാ​​​യി അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ഉമ്മൻ ചാണ്ടി

പ്രധാനമന്ത്രിയുടെ പേരിലും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പേരിലുമുള്ള ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം വീതവും, സിനിമാസംഘടനയായ ഫെഫ്‌സിയിലേക്ക് 50 ലക്ഷവും നര്‍ത്തകരുടെ യൂണിയനിലേക്ക് 50 ലക്ഷം, ശാരീരിക വൈകല്യമുള്ളവര്‍ക്ക് 25 ലക്ഷം, ദിവസവേതനക്കാര്‍ക്കും ലോറന്‍സിന്റെ ജന്മസ്ഥലമായ ദേസീയനഗറിലെ റോയപുരത്തെ നിവാസികള്‍ക്ക് 75 ലക്ഷം എന്നിങ്ങനെയാണ് നല്‍കുന്നത്. ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ തന്നെ ക്ഷണിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. തനിക്ക് അവസരം നല്‍കിയ രജനീകാന്തിനോടും സംവിധായകന്‍ പി വാസുവിനോടും സണ്‍ പിക്‌ചേഴ്‌സ് കലാനിധിമാരനോടും നന്ദിയുണ്ടെന്നും രാഘവ ലോറന്‍സ് ട്വീറ്റില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button