Latest NewsIndia

മാവോയിസ്റ്റ് ബന്ധം : ഗൗതം നവ്​ലഖയും ആനന്ദ് തെല്‍തുംബ്ഡെയും ഒരാഴ്ചക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ല്‍ഹി: പ്ര​മു​ഖ ആ​ക്ടി​വി​സ്​​റ്റു​ക​ളാ​യ ഗൗ​തം ന​വ്​​ല​ഖ​യും ആ​ന​ന്ദ് തെ​ല്‍തും​ബ്ഡെ​യും ഒ​രാ​ഴ്ച​ക്ക​കം കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. മാ​വോ​വാ​ദി​ ബ​ന്ധം ആ​രോ​പി​ച്ച്‌​ ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ല്‍ ഇ​രു​വ​ര്‍​ക്കു​മെ​തി​രെ യു.​എ.​പി.​എ വ​കു​പ്പു​പ്ര​കാ​ര​മാ​ണ്​ കു​റ്റം ചു​മ​ത്തി​യ​ത്. ഇ​നി സ​മ​യം നീ​ട്ടി ന​ല്‍​കി​ല്ലെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ അ​രു​ണ്‍ മി​ശ്ര​യും ഇ​ന്ദി​ര ബാ​ന​ര്‍ജി​യും വ്യ​ക്ത​മാ​ക്കി.ഒരാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്നാണ് സുപ്രീം കോടതി വിധി.

കോ​വി​ഡ്​ വൈ​റ​സ് പ​ട​രു​ന്ന കാ​ല​ത്ത് ഇ​വ​രെ ജ​യി​ലി​ല​യ​ക്കു​ന്ന​ത് വ​ധ​ശി​ക്ഷ​ക്ക് സ​മാ​ന​മാ​ണെ​ന്നും ഇ​രു​വ​രും 65 വ​യ​സ്സ്​​ ക​ഴി​ഞ്ഞ ഹൃ​ദ്രോ​ഗി​ക​ളാ​ണെ​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു​മു​ള്ള ഇവരുടെ അഭിഭാഷകന്റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി.ഇ​രു​വ​രും കീ​ഴ​ട​ങ്ങ​ണ​മെ​ന്ന്​ മാ​ര്‍ച്ച്‌ 16നാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ബോം​ബെ കോ​ട​തി പൂ​ര്‍ണ​മാ​യി അ​ട​ക്കാ​തി​രു​ന്നി​ട്ടും ഇ​വ​ര്‍ കീ​ഴ​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന്​ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടാക്രമിച്ച കേസ്: മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മു​ന്‍കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ ബോം​ബെ ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ ഇ​രു​വ​രും സ​മ​ര്‍പ്പി​ച്ച ഹ​ര​ജി​ക​ള്‍ നി​ര​സി​ച്ചാ​ണ് നേ​ര​ത്തേ സു​പ്രീം​കോ​ട​തി മൂ​ന്നാ​ഴ്ച​ക്കു​ള്ളി​ല്‍ കീ​ഴ​ട​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​നി​ട​യി​ലാ​ണ് കോ​വി​ഡ്​ വൈ​റ​സ് പ​ട​ര്‍ന്നു പി​ടി​ക്കു​ക​യും രാ​ജ്യം അ​ട​ച്ചി​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ക​യും ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button