KeralaLatest NewsIndia

ശബരിമല വന മേഖലയ്ക്ക് സമീപം മാവോയിസ്റ്റ് ഭീകര സാന്നിധ്യം ഉള്ളതായി സംശയം, സ്ത്രീ സാന്നിധ്യവും സംശയം

അരി, പഞ്ചസാര, പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറി, ഭക്ഷണ സാധനങ്ങള്‍, പാത്രങ്ങള്‍, സാരി, നൈറ്റി ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ എന്നിവ മോഷണം പോയിരുന്നു.

പീരുമേട് : ശബരിമല വന മേഖലയ്ക്ക് സമീപം മാവോയിസ്റ്റ് ഭീകര സാന്നിധ്യം ഉള്ളതായി സംശയം. വനമേഖലയോടു ചേര്‍ന്ന വീടുകളില്‍ നിന്നു ഭക്ഷണവും വസ്ത്രവും നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി സംശയിക്കുന്നത്.കഴിഞ്ഞ ദിവസം കല്ലാര്‍ യൂക്കാലിപ്റ്റസ് പ്ലാന്റേഷന് സമീപത്തെ രണ്ട് വീടുകളില്‍ നിന്നു കഴിഞ്ഞ ദിവസം അരി, പഞ്ചസാര, പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറി, ഭക്ഷണ സാധനങ്ങള്‍, പാത്രങ്ങള്‍, സാരി, നൈറ്റി ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ എന്നിവ മോഷണം പോയിരുന്നു.

എന്നാല്‍ പണമോ വിലപിടിപ്പുളള സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. കൂടാതെ രാത്രി സമയങ്ങളില്‍ കാട്ടിനുള്ളില്‍ നിന്നും സ്ത്രീകളുടെ സംസാരം കേട്ടെന്നും മോഷണം നടന്ന വീടുകളിലെ ആളുകള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട് ടീമും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യൂക്കാലിപ്റ്റസ് തോട്ടത്തോട് ചേര്‍ന്നാണ് ശബരി മല വന മേഖല. യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിച്ചു മാറ്റുന്ന ജോലികള്‍ ഇപ്പോള്‍ നടക്കാറില്ല.

അതുകൊണ്ടുതന്നെ എച്ച്‌എന്‍എല്‍ പ്ലാന്റേഷന്‍ അധികൃതരും തൊഴിലാളികളും എത്താതെ വിജനമായാണ് ഈ പ്രദേശം കിടക്കുന്നത്. ഇവിടുത്തെ ചില വീടുകളും ആള്‍ത്താമസം ഇല്ലാതെ അടച്ചിട്ടിരിക്കുകയാണ്.രണ്ടു വര്‍ഷം മുമ്പും പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇവിടെ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button