USALatest NewsNews

ലോകരാജ്യങ്ങള്‍ കര്‍ശന നിയന്ത്രണങ്ങൾ സ്വീകരിച്ചിട്ടും കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു; മരണ സംഖ്യ 95,000 കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് മഹാമാരിയിൽ മരണ സംഖ്യ 95,693 കടന്നു. ലോകരാജ്യങ്ങള്‍ കര്‍ശന നിയന്ത്രണങ്ങൾ സ്വീകരിച്ചിട്ടും കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്. രോഗബാധിതരുടെ എണ്ണം 1,603,164 ആയി. കഴിഞ്ഞ ദിവസം 80,000ത്തോളം പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.

കൊറോണ ഏറ്റവും കൂടുതല്‍ ആള്‍നാശം വിതച്ച ഇറ്റലിയില്‍ മരണസംഖ്യ 18,279 ആയി വര്‍ധിച്ചു. രോഗബാധിതരുടെ എണ്ണം 1,43,626 ആയി. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 4,68,566 ആയി ഉയര്‍ന്നു. വ്യാഴാഴ്ച മാത്രം 1819 പേര്‍ മരിച്ചു. ആകെ മരണം 16,691 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള സ്പെയിനില്‍ 1,53,222 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 15,447 പേര്‍ മരിച്ചു. 24 മണിക്കൂറിനുള്ളില്‍ എഴുന്നൂറോളം മരണം സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു.

ജര്‍മനിയില്‍ 2,607 പേരും ബ്രിട്ടണില്‍ എട്ടായിരത്തോളം പേരും ഇറാനില്‍ 4,110 പേരും മരണപ്പെട്ടു. ഫ്രാന്‍സിലും ദിനം പ്രതി മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനിടെ 1,341 പേര്‍ മരിച്ചു. ഇതുവരെയുള്ള മരണസംഖ്യ 12,210 ആയി.ബെല്‍ജിയത്തിലും നെതര്‍ലാന്‍ഡിലും കാര്യങ്ങള്‍ വഷളാവുകയാണ്. ബെല്‍ജിയത്തില്‍ മരണം 2,500 പിന്നിട്ടു. നെതര്‍ലാന്‍ഡില്‍ 2,400. അതേസമയം കാര്യങ്ങള്‍ നിയന്ത്രണ വിധേയമായ ചൈനയില്‍ ഒരാളുടെ മരണം മാത്രമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 3,336 ആയി.

ALSO READ: ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ ആ​രോ​ഗ്യ നി​ല സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇങ്ങനെ

ലോകത്താകെ 356,440 പേര്‍ക്ക് രോഗംഭേദമായി. 1,151,031 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 50,000 ത്തോളം ആളുകളുടെ ആരോഗ്യനില ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button