Latest NewsIndiaNews

കോവിഡ് പ്രതിരോധം : ഒരു സംസ്ഥാനം കൂടി ലോക്ക് ഡൗൺ നീട്ടി

മും​ബൈ: കോ​വി​ഡ് വൈറസ് വ്യാപനം രൂക്ഷമായതോടെ മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ നീട്ടി. മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഏ​പ്രി​ൽ 30വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യിരിക്കുന്നത്. വൈ​റ​സ് ബാ​ധ സാ​മൂ​ഹി​ക വ്യാ​പ​ന​മാ​യി മാ​റു​ന്ന​ത് തടയാൻ സം​സ്ഥാ​ന​ത്തി​ന് ആ​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​ത്തെ കോ​വി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ട് തി​ങ്ക​ളാ​ഴ്ച അ​ഞ്ച് ആ​ഴ്ച​ക​ൾ പൂ​ർ​ത്തി​യാ​കു​ക​യാ​ണ്. ഒഡീഷ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും ലോക് ഡൗൺ നീട്ടിയിരുന്നു. കൂടാതെ മഹാരാഷ്ട്രയിൽ നിന്നും ഒരു ആശ്വാസ വാർത്ത കൂടി പുറത്തുവരുന്നുണ്ട്. സാംഗ്ലി ജില്ലയിലെ ഇസ്ലാംപൂര്‍ കോവിഡ് മുക്തമാകുന്ന ആദ്യ ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുന്നു. 26 കേസുകളില്‍ 22 എണ്ണവും നെഗറ്റീവായി.

Also read : രോഗമില്ലാത്തവരും വാങ്ങിച്ചു കൂട്ടുന്നു, ഒടുവില്‍ മലേറിയ രോഗികള്‍ക്ക് മരുന്ന് കിട്ടാതായി

അതേസമയം രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയിരുന്ന വീഡിയോ കോണ്‍ഫറന്‍സിങിലാണ് ഇത് സംബന്ധിച്ച് ധാരണയായത് . ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിധ സംസ്ഥാനങ്ങളും ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്. ചില മേഖലകളിൽ കൂടി ഇളവ് നൽകാൻ സാധ്യത, കേന്ദ്രം പുതിയ ഉത്തരവിറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button