Latest NewsIndiaNews

കോവിഡ് പ്രതിരോധം : രാജ്യത്തെ ലോക്ക് ഡൗൺ നീട്ടാൻ ധാരണ

ന്യൂ ഡൽഹി : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ നീട്ടും. രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുവാനാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയിരുന്ന വീഡിയോ  കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

Also read : ഏത് പ്രതിസന്ധിയിലും ഏഴു ദിവസവും 24 മണിക്കൂറും താനുണ്ട് : എല്ലാവരും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം

ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിധ സംസ്ഥാനങ്ങളും ഉന്നയിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. ചില മേഖലകളിൽ കൂടി ഇളവ് നൽകാൻ സാധ്യത, കേന്ദ്രം പുതിയ ഉത്തരവിറക്കും. പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14നാണ്  അവസാനിക്കാനിരിന്നത്,

 

shortlink

Related Articles

Post Your Comments

Related Articles


Back to top button