Latest NewsKeralaNewsIndia

ലോക്ക്ഡൗണ്‍ : ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ, പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ പൂർണമായും പിൻവലിക്കാനുള്ള സാഹചര്യം ഇപ്പോൾ ആയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയിരുന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയത്. ഓരോ മേഖലകൾക്ക് ഇളവ് നൽകുന്ന തീരുമാനം നടപ്പാക്കാമെന്നും, ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ എന്ന് കൂടി വ്യക്തമാക്കിയ മുഖ്യമന്ത്രി പ്രവാസികളുടെ പ്രതിസന്ധിയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

Also read : ഏത് പ്രതിസന്ധിയിലും ഏഴു ദിവസവും 24 മണിക്കൂറും താനുണ്ട് : എല്ലാവരും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം

അതേസമയം അതേസമയം ലോക്ക് ലോക്ക് ഡൗൺ രണ്ടാഴ്ച്ച കൂടി നീട്ടാൻ ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്രം പുതിയ ഉത്തരവിറക്കും. പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്. ചില മേഖലകളിൽ കൂടി ഇളവ് നൽകാൻ സാധ്യത. ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിധ സംസ്ഥാനങ്ങളും ഉന്നയിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.

ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്കെങ്കിലും നീട്ടണമെന്നാണ്  പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടത്.കാര്‍ഷിക, വ്യവസായ മേഖലകള്‍ക്ക് ലോക്ക്ഡൗണില്‍നിന്ന് ഇളവു ലഭിക്കണം. റാപിഡ് ടെസ്റ്റിങ്ങിനായുള്ള കിറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. ഏപ്രില്‍ 30 വരെയെങ്കിലും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാള്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് നാല് മണിക്കൂര്‍ നേരം നീണ്ടു നിന്നു. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14നാണ്  അവസാനിക്കാനിരിന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button