Latest NewsUAENewsGulf

കോവിഡ് 19 : തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടിയെന്ന് ഗൾഫ് രാജ്യം

ദുബായ് : കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടിയെന്ന് യുഎഇ. ഇവരെ സ്വീകരിക്കാൻ തയാറായില്ലെങ്കിൽ അത്തരം രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ പുനഃപരിശോധിക്കുമെന്നു മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയതായും രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്മെന്റ് ക്വാട്ട വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചെന്നും യുഎഇ വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.

Also read : 150 യു.എസ് സൈനിക താവളങ്ങളില്‍ കോവിഡ്-19

കോവിഡ് 19 വൈറസ് തുടർന്ന് സ്വകാര്യ മേഖലയിലെ ജോലിക്കാരിൽ പലരും നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ചില രാജ്യങ്ങൾ ഈ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്താത്ത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഏതൊക്കെ രാജ്യങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നു യുഎഇ വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിമാനസർവീസിനു തയാറാണെന്ന് യുഎഇ അറിയിച്ചെങ്കിലും കേന്ദ്രസർക്കാർ ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.  എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് യുഎഇ അടക്കമുള്ള ഗൾഫിലെ ഇന്ത്യൻ പ്രവാസികളുടെ അഭ്യർത്ഥന ശക്തമാകുന്നതിനിടെ യുഎഇ ഗവൺമെന്റിന്റെ ഇത്തരമൊരു തീരുമാനം പ്രവാസികളെ ആശങ്കപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button