USALatest NewsNews

അഞ്ച് ലക്ഷത്തിലധികം കോവിഡ് കേസുകളുള്ള അമേരിക്കയിൽ സ്ഥിതി ഗുരുതരം

ന്യൂയോർക്ക്: അഞ്ച് ലക്ഷത്തിലധികം കോവിഡ് കേസുകളുള്ള അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 1800 ല്‍ അധികം ആളുകളാണ് അമേരിക്കയിൽ മരിച്ചത്. ലോകത്ത് കൂടുതൽ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നതും അമേരിക്കയിലാണ്.

ഇരുപതിനായിരത്തിലധികം പേർക്കാണ് അമേരിക്കയിൽ ജീവൻ നഷ്ടമായത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. മരണസംഖ്യ 1,08,770 ആയി ഉയര്‍ന്നു.

ALSO READ: ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും

ഇറ്റലിയിൽ ആകെ മരണം 19,468 ആയി. ഫ്രാൻസിലും ബ്രിട്ടനിലും ആയിരത്തോളം ആളുകൾ 24 മണിക്കൂറിനിടെ മരിച്ചു. ലോകത്ത് ആകെ മരണത്തിന്‍റെ പകുതിയിലധികവും അമേരിക്ക, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button