Latest NewsKeralaNews

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നടപടികളിലൂടെ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

കണ്ണൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഗംഭീരമായി ഏകോപിപ്പിക്കുന്ന മുഖ്യ മന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ”കേമന്‍മാര്‍ നാട്ടില്‍ പലരുമുണ്ടാകും. എന്നാല്‍ പിണറായി കേമന്മാരില്‍ കേമനാണ്. അതുകൊണ്ടാണ് പ്രളയകാലത്തെന്നപോലെ ഇപ്പോഴും നാടിനെ മുന്നില്‍ നിന്നു നയിക്കാന്‍ കഴിയുന്നത്”. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

. ‘പിണറായിക്കു മാത്രമേ ഇതൊക്കെ കഴിയൂ. കണ്ടില്ലേ, എന്തൊരു ആര്‍ജവമാണ് ആ വാക്കുകള്‍ക്ക്. മുഖ്യമന്ത്രിയുടെ കണ്ണെത്താത്ത ഏതെങ്കിലും മേഖലയുണ്ടോ. എല്ലാവരെയും ചേര്‍ത്തുപിടിക്കുകയല്ലേ. ഈയൊരു ആപത്‌സന്ധിയില്‍ പിണറായി മുഖ്യമന്ത്രിയായത് കേരളത്തിന്റെ ഭാഗ്യമാണ്.’ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി കൂട്ടിച്ചേർത്തു.

ALSO READ: എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് സംഘടനയിലെ അംഗങ്ങൾക്ക് വായ്പയെടുക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

ആരോഗ്യ മന്ത്രി കെ കെ ശൈലജയെയും ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി പ്രശംസിച്ചു.”ശൈലജ മിടുക്കിയാ. നിപാ കാലത്തുതന്നെ കേരളം അവരുടെ കഴിവ് ശ്രദ്ധിച്ചതാണ്. ഇപ്പോള്‍ അതിനു കൂടുതല്‍ ശോഭയുണ്ട്”. ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button