KeralaLatest NewsNews

ഒ​രു മ​ല​യാ​ളി ന​ഴ്സി​ന് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

പൂ​ന: ഒ​രു മ​ല​യാ​ളി ന​ഴ്സി​ന് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പു​നെ​യി​ല്‍ ആണ് മ​ല​യാ​ളി ന​ഴ്സി​ന് കോ​വി​ഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പൂ​നെ​യി​ലെ റൂ​ബി ഹാ​ള്‍ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ സാ​ധ്യ​ത​യു​ള്ള 36 ന​ഴ്സു​മാ​രെ ക്വാ​റ​ന്‍റൈ​ന്‍ ചെ​യ്തു.

അതേസമയം, ദേശീയ ലോക്ക് ഡൗൺ നീട്ടുന്നതിനുള്ള പുതിയ മ‍ാ‍​ർ​ഗനി‍ർദേശം കേന്ദ്രസ‍ർക്കാ‍‍ർ ഇന്ന് പുറത്തിറക്കിയേക്കും. മാ‍ർച്ച് 24-ന് പ്രഖ്യാപിച്ച മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗൺ ഏപ്രിൽ 14-ന് അർധ രാത്രിയാണ് അവസാനിക്കുന്നത്.

എന്നാൽ ഇന്ത്യയിലെ കോവിഡ് രോ​ഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടണമെന്ന് വിവിധ സംസ്ഥാന സർക്കാരുകളും വിദ​ഗ്ദ്ദരും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗൺ നീട്ടാൻ കേന്ദ്രം ഒരുങ്ങുന്നത്.

ALSO READ: ദേശീയ ലോക്ക് ഡൗൺ നീട്ടുന്നതിനുള്ള പുതിയ മ‍ാ‍​ർ​ഗനി‍ർദേശം ഇന്നു പുറത്തിറക്കാൻ നീക്കവുമായി കേന്ദ്രസ‍ർക്കാ‍‍ർ

ലോക്ക് ഡൗൺ മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാനായി വ്യവസായ മേഖലകൾ ഭാഗികമായി തുറക്കും എന്നാണ് സൂചന. കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കർഷകർക്കും അവസരം നൽകിയേക്കും. ജന ജീവിതം പൂർണ്ണമായി സ്തംഭിക്കാതെയുള്ള നയമാകും പ്രഖ്യാപിക്കുകയെന്ന സൂചന നൽകിയ പ്രധാനമന്ത്രി ഇന്നോ നാളയോ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button