KeralaLatest NewsNews

ശ്രീലങ്കൻ സ്റ്റാംപിൽ പിണറായി വിജയന്റെ ചിത്രം ഉപയോഗിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമം; സത്യം ഇങ്ങനെ

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ശ്രീലങ്കൻ സ്റ്റാംപിൽ‌ ഇടം നേടി എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പിണറായിയുടെ ചിത്രമുള്ള സ്റ്റാംപ് സഹിതമായിരുന്നു പോസ്റ്റ്. ശ്രീലങ്കൻ സ്റ്റാംപിൽ‌ ചിത്രം വരുന്ന ആദ്യമലയാളി പിണറായി ആണെന്നും ഇതിനൊപ്പമുള്ള കുറിപ്പിൽ പറഞ്ഞിരുന്നു.

Read also: വൈറസ് കോശങ്ങളുടെ രൂപത്തിൽ ബോംബുകൾ ധരിച്ച ചാവേർ ആക്രമണകാരികളായി മുസ്ലീങ്ങൾ; ചിത്രം പ്രചരിപ്പിച്ച ഇന്ത്യക്കാരനെതിരെ യുഎഇയിൽ നടപടി

അതേസമയം ഇത് വ്യാജമാണെന്നുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇപ്പോൾ പുറത്തിറക്കി എന്നു പറയുന്ന സ്റ്റാംപിലെ സീലിൽ രേഖപ്പെടുത്തിയിരിക്കുന്ന വർഷം 2017 ആണ്. മറ്റേതോ സ്റ്റാംപിൽ പിണറായി വിജയന്റെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്തതാണന്ന് വളരെ വ്യക്തമാണ്. ശ്രീലങ്കയുടെ ഫിലാറ്റലിക് ബ്യുറോയുടെ വെബ്‌സൈറ്റ് പരിശോധിച്ചാലും ഈ ചിത്രം വ്യാജമാണെന്ന് മനസിലാകും. ശ്രീലങ്കൻ സ്റ്റാംപിൽ ഇടം നേടുന്ന ആദ്യ മലയാളി ശ്രീനാരായണ ഗുരു ആണ്. 2009 ൽ ആണ് ശ്രീനാരായണ ഗുരുവിന്റെ ചിത്രം പതിച്ച സ്റ്റാംപ് ശ്രീലങ്കൻ സർക്കാർ പുറത്തിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button