Latest NewsIndiaNews

കോവിഡ് പശ്ചാത്തലത്തിൽ പ്രീമിയം അടയ്ക്കാന്‍ സാവകാശം അനുവദിച്ച് എല്‍.ഐ.സി

മുംബയ്: കോവിഡ് പശ്ചാത്തലത്തിൽ പ്രീമിയം അടയ്ക്കാന്‍ സാവകാശംഅനുവദിച്ച് എല്‍.ഐ.സി. കൊവിഡ്, ലോക്ക് ഡൗണ്‍ എന്നിവ ജനങ്ങളില്‍ സാമ്പത്തിക ഞെരുക്കം സൃഷ്‌ടിച്ച സാഹചര്യത്തിൽ മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലെ പ്രീമിയം അടയ്ക്കാന്‍ എല്‍.ഐ.സി 30 ദിവസത്തെ സാവകാശം അനുവദിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, പോളിസി ഉടമകള്‍ക്ക് ഡിജിറ്റലായും ഓണ്‍ലൈനായും പ്രീമിയം അടയ്ക്കാം.

ALSO READ: ആഴ്‌ചയില്‍ മൂന്നു ദിവസം സ്വര്‍ണക്കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരി സംഘടന

എല്‍.ഐ.സിയുടെ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്താതെ തന്നെ പണം അടയ്ക്കാന്‍ ഓപ്‌ഷനുണ്ട്. എല്‍.ഐ.സി പേ ഡയറക്‌ട് ആപ്പ്, പേടിഎം, ഗൂഗിള്‍പേ, ഫോണ്‍പേ, ഭീം, യു.പി.ഐ തുടങ്ങിയവ വഴിയും പണമടയ്ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button